പ്രസിദ്ധമായ കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ ദേശത്ത് വിളവെടുക്കുന്ന കുറ്റ്യാട്ടൂർ മാങ്ങ ഇന്ന് വിവിധ ടെസ്റ്റിലും ഭാവത്തിലും തയ്യാറാക്കി മാർക്കറ്റിലേക്ക് എത്തുന്നുണ്ട്. കാൽ ലക്ഷത്തോളം മാവുകൾ ഫലം തന്ന് കൊണ്ടിരിക്കുന്ന ഒരു പാട് കുടുംബങ്ങൾക്ക് ഉപജീവന മാർഗമായ ഈ പ്രകൃതിദത്ത ഉത്പന്നം ഇന്ന് കൃഷി വകുപ്പിന്റെയും മറ്റും സഹായത്തോടെ കുറ്റ്യാട്ടൂർ മാമ്പഴം കമ്പനി എന്ന പേരിൽ പുറത്തേക്ക് എത്തിക്കുന്നു.
പച്ച മാങ്ങകൾ കൊണ്ടുള്ള വിവിധ ഉത്പന്നങ്ങളാണ് കമ്പനിയെ വ്യത്യസ്തമാക്കുന്നത്. ജാം, സ്ക്വോഷ്, സോഡ, പൗഡർ തുടങ്ങി വ്യത്യസ്ത ഉത്പന്നങ്ങൾ വിപണിയിലെത്തുന്നു. ഒരു പാട് വനിതകൾ ഇവിടുത്തെ സ്ഥിര ജോലിക്കാരാണ്.
പച്ച മാങ്ങ തോൽ കളഞ്ഞ് ചെറുതായി ചെത്തിയെടുത്ത് തിളപ്പിച്ചെടുക്കുന്ന വെള്ളം കൊണ്ടാണ് സ്ക്വോഷ് തയ്യാറാക്കുന്നത്. പച്ച മാങ്ങയുടെ പുളി ഒഴിവാക്കുന്നതിന് മികച്ച രുചിക്ക് വേണ്ടിയും ഷുഗർ തയ്യാറാക്കി ചേർത്ത് വളരെ ടേസ്റ്റിയായ സ്ക്വോഷ് വിപണിയിലെത്തിക്കുന്നു. 600 മില്ലി ലിറ്റർ നു 120 രൂപയാണ് സ്ക്വോഷിന്റെ ഇപ്പോഴത്തെ വിപണി വില.
തിളപ്പിച്ച് മാറ്റി വെച്ച മാങ്ങയിൽ നിന്നാണ് ജാം തയ്യാറാക്കുന്നത്.
ഇങ്ങിനെ വിവിധ ഉത്പന്നങ്ങൾ രംഗത്തിറക്കാനുള്ള ഒരുക്കത്തിലാണ് കുറ്റ്യാട്ടൂർ മാമ്പഴം കമ്പനി.
Kutyattoor Mango Producer Co. Ltd
Kutyattoor, Kannur Contact: 9744202555
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക