നമ്മുടെ നാട്ടിൽ എല്ലാ സ്ഥലത്തും കണ്ടു വരുന്ന സസ്യം ആണ് കഞ്ഞുണ്ണി അഥവാ കയ്യോന്നി. നനവുള്ള സ്ഥലങ്ങളിലും വയൽ വരമ്പുകളിലും തഴച്ചു വളരുന്ന ഈ സസ്യം മുടി വളരാനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും ഉപയോഗിച്ചുവരുന്നു. ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്നയിടങ്ങളിൽ മിക്കയിടത്തും കയ്യോന്നി കണ്ടു വരുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഇത് വളർന്നുവരുന്നു. പുഷ്പത്തിന്റെ നിറഭേദം അനുസരിച്ച് വെള്ള, മഞ്ഞ, നീല എന്നിങ്ങനെ മൂന്നിനങ്ങൾ ഉണ്ട്. ഇവയിൽ വെള്ളയിനം ആണ് കേരളത്തിൽ കാണപ്പെടുന്നത്.
കയ്യോന്നി 10 സെ.മീ വരെ ഉയരത്തിൽ വളരുന്ന ഏകവർഷി സസ്യമാണ്. ഇതിന്റെ തണ്ട് വളരെ മൃദുവും, പച്ചയോ, ഇളം ചുവപ്പോ നിറമുള്ളതുമാണ്.
തലവേദന, മുടികൊഴിച്ചിൽ, കാഴ്ചക്കുറവ് എന്നിവയ്ക്ക് കയ്യോന്നി ഇടിച്ചുപിഴിഞ്ഞ എണ്ണയിൽ വിധിപ്രകാരം കാച്ചി അരിചെടുത്ത എണ്ണ പതിവായി തലയിൽ പുരട്ടണം.
ഇതു വ്രണത്തെ ശുദ്ധീകരിക്കുകയും കഫവാതരോഗങ്ങൾ ശമിപ്പിക്കുകയും ചെയ്യുന്നു. ഈർപ്പമുള്ള പ്രദേശങ്ങളിൽ കയോന്നി നന്നായി വളരും. അധികം പഴുക്കാത്ത വിത്തുകൾ പാകി തൈകൾ ഉണ്ടാക്കാം.
വീഡിയോ കാണുക