Papaya face Pack : മുഖകാന്തി വർദ്ധിപ്പിക്കാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ചർമ്മത്തിന് ഒട്ടേറെ ഗുണങ്ങൾ നൽകുന്ന വൈവിധ്യമാർന്ന പഴമാണ് പപ്പായ. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഈ ഫലം വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ്.


മുഖത്തെ ചുളിവുകൾ മാറാൻ പപ്പായ ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം.

papaya face pack for skin glow papaya

അര കപ്പ് പഴുത്ത പപ്പായയിലേക്ക് 2 ടീസ്പൂൺ പാൽ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ മുഖം കഴുകുക. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇടാം.

 


papaya face pack for skin glow lemon

അര കപ്പ് പഴുത്ത പപ്പായ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ ചന്ദനപ്പൊടി അല്ലെങ്കിൽ മുൾട്ടാണി മിട്ടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പാക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഏകദേശം 10-15 മിനുട്ട് നേരം വച്ച് ഉണങ്ങിയ ശേഷം, തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

 

papaya face pack for skin glow papaya

പഴുത്ത പപ്പായയിലേക്ക് അൽപം ഓറഞ്ച് നീര് ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. ഇത് 15 മിനിറ്റ് നേരം മുഖത്ത് പുരട്ടി ഇടുക. ഉണങ്ങി കഴിഞ്ഞാൽ‌ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടു തവണ ഇത് ഇടാം.

 


papaya face pack for skin glow papaya

നന്നായി പഴുത്ത പപ്പായയുടെ ഏതാനും ചെറിയ കഷ്ണങ്ങൾ എടുത്ത് അതിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്തിടുക. ഉണങ്ങിയ ശേഷം, ഇത് വെള്ളത്തിൽ കഴുകുക. ഈ ഫേസ് പാക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോ​ഗിക്കാം.

 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section