ശംഖുപുഷ്പം ചായ (നീല ചായ)
ആരോഗ്യകരമായ നീല ചായയുടെ പ്രചാരം വര്‍ധിക്കുന്നു. സംഭവം മറ്റൊന്നുമല്ല നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കണ്ടുവരുന്ന സുന്ദരിയായ ശഖുപുഷ്പം കൊണ്ടുണ്ടാകുന്ന ചായയാണ്. അഴകും,ആരോഗ്യവും തരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിലെ ആന്റി ഓക്സിഡന്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് സാധിക്കും.
കാഫീൻ അടങ്ങിയിട്ടില്ല ഇതിൽ, കഫീൻ അടങ്ങിയിട്ടില്ലാത്തതു കൊണ്ടു രണ്ടോ മൂന്നോ കപ്പ് ചായ കഴിക്കാവുന്നതാണ്. നീല ചായ ചിലവു കുറഞ്ഞതും എല്ലാവർക്കും എളുപ്പം കഴിക്കാവുന്നതുമായ ലളിതമായ ഒരു പോംവഴിയാണ്.
നീലച്ചായ എങ്ങനെ തയ്യാറാക്കാം?
നല്ല ശംഖുപുഷ്പം വെയിലത്ത് വെച്ച് ഉണക്കുക. പൂവ് ചുരുളുന്നതു വരെ ഉണക്കുന്നത് ഉത്തമം
ഒരു കപ്പ് വെള്ളം തിളപ്പിച്ച ശേഷം ഉണങ്ങിയ പൂക്കൾ അതിലിടുക. വെള്ളം നീല നിറമാകുന്നതുവരേ കുതിരാൻ അനുവദിക്കുക. ശേഷം മിശ്രിതം അരിച്ചെടുത്ത് പഞ്ചസാരയോ തേനോ ചേർത്ത് കഴിക്കാം.
ഈ ദ്രാവകം തണുപ്പിച്ച് വെൽക്കം ഡ്രിങ്കായും ഉപയോഗിക്കാം
നീലച്ചായ ഉണ്ടാക്കുമ്പോൾ ചില കൗതുകങ്ങളുമുണ്ട്. നീലച്ചായയിൽ അല്പം നാരങ്ങാനീര് ചേർത്തുനോക്കൂ. അത് പർപ്പിൾ നിറമായി മാറുന്നതു കാണാം.നാരങ്ങാനീരിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഇതിന്റെ നിറവും മാറും.