കാലുകളിലൂടെയുള്ള ഞരമ്ബുകള്‍ അതിന്റെ യഥാസ്ഥാനത്ത് നിന്ന് മാറി അതില്‍ അശുദ്ധരക്തം കെട്ടിക്കിടന്നു വീര്‍ത്തു വലുതാവുന്ന ഒരവസ്ഥയാണ് വെരിക്കോസ് വെയിന്‍.
കൂടാതെ രക്തധമനികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുകയും രോഗിയ്ക്ക് വളരെയധികം അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം പത്ത് ലക്ഷത്തിലധികം പേര്‍ക്കെങ്കിലും ഈ രോഗമുണ്ടാകുന്നു എന്നാണ് കണക്ക്.
ലക്ഷണങ്ങള്‍ കണ്ടാലുടന്‍ വൈദ്യസഹായം തേടണം. വ്യായാമം ചെയ്യുന്നതിലൂടെയും വേണം.
വെരിക്കോസ് വെയിനുള്ളവര്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങളിതാ:
അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും കാലുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ദിവസം കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും നടക്കുക. ആഹാരത്തില്‍ ഉപ്പിന്റെ അളവ് വളരെ കുറയ്ക്കുന്നത് വഴി കാലുകളിലെ നീര്‍വീക്കം ഒഴിവാക്കാന്‍ സഹായിക്കും. അരക്കെട്ട്, കീഴ്വയര്‍, കാലുകള്‍ എന്നിവിടങ്ങളില്‍ ഇറുകിക്കിടക്കുന്ന തരം വസ്ത്രധാരരീതി പാടില്ല. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും ദീര്‍ഘനേരം നില്‍ക്കുന്നതും വെരിക്കോസ് വെയിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും.
ഇടയ്ക്കിടെ നടക്കുന്നതിലൂടെ കാലുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാം.