തേനിന്റെ ഗുണങ്ങൾ
മുറിവ്
ബാക്ടീരിയകളെയും, സൂക്ഷ്മാണുക്കളെയും ചെറുക്കാനുള്ള കഴിവ് തേനിനുണ്ട്. അതിനാല്‍തന്നെ മുറിവുകളിലും, പൊള്ളലുകളിലും, പോറലുകളിലും തേന്‍ പുരട്ടാറുണ്ട്.
ചര്‍മ്മ രോഗങ്ങള്‍
നിര്‍ജ്ജീവമായ ചര്‍മ്മം നീക്കം ചെയ്ത് പുതിയ ചര്‍മ്മം വളരാന്‍ തേന്‍ സഹായിക്കും. എസ്കിമ, ചര്‍മ്മവീക്കം, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കും തേന്‍ ഒരു ഔഷധമാണ്.
വളംകടി, പുഴുക്കടി ഫംഗസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതിനാല്‍ വളംകടി, പുഴുക്കടി എന്നിവയ്ക്ക് പ്രതിവിധിയായി തേന്‍ ഉപയോഗിക്കാം
അനീമിയ
സ്ഥിരമായി തേനുപയോഗിക്കുന്നത് വഴി കാല്‍സ്യം, ഹീമോഗ്ലോബിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിക്കുകയും അനീമിയയെ പ്രതിരോധിക്കാന്‍ സാധിക്കുകയും ചെയ്യും.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷണം നല്കാന്‍ തേനിന് കഴിവുണ്ട്.
വൈറ്റമിനുകള്‍
പൂമ്പൊടിയിലും, പൂന്തേനിലുമുള്ള വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും ചെറിയ തോതില്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.
തേൻ ചൂടാക്കരുത്, തണുപ്പിക്കരുത് (ഫ്രിഡ്ജിൽ വെക്കരുത്), പെട്ടെന്നുള്ള ഊഷ്മാന്തരം തേനിനെ വിഷമാക്കും. (വിഷം എന്നാൽ വിഷമമുണ്ടാക്കുന്നത് എന്നർത്ഥം) 200 ഗ്രാമിലധികം ഒറ്റയടിക്ക് കഴിക്കരുത്.
തേൻ എന്തിനോട് ചേർത്ത് കഴിക്കുന്നുവോ അതിന്റെ ഗുണവിശേഷങ്ങളെ വർദ്ധിപ്പിക്കും, മോര്, നെയ്യ് എന്നിവയേപ്പോലെ. അതുകൊണ്ട് ആയുർവേദത്തിൽ അവയെ യോഗവാഹികൾ എന്ന് വിളിക്കുന്നു.....
🖋️ Madhu Nair