വേനൽക്കാലത്തെ ആരോഗ്യ സംരക്ഷണം
✔️ശീലിക്കേണ്ടവ
🔸ധാരാളം ശുദ്ധജലം കുടിക്കുക
🔸മല്ലി, രാമച്ചം, നറുനീണ്ടി തുടങ്ങിയവയിട്ട് വെന്തവെള്ളം കുടിക്കാൻ ഉപയോഗിക്കാം.
🔸ആഹാരത്തിൽ, പാൽ, ഉണക്കമുന്തിരി, നെല്ലിക്ക, മാമ്പഴം, പൊട്ടുവെള്ളരി, ചക്കപ്പഴം മുതലായവ ഉൾപ്പെടുത്തുക.
🔸നാരും, വെള്ളവുടങ്ങിയ വാഴപ്പിണ്ടി, കുമ്പളങ്ങ, വെള്ളരിക്ക, കൊത്തമര, കക്കരിക്ക
പോലുള്ള നാടൻ പച്ചക്കറികൾ ഉപയോഗിക്കുക.
🔸കഞ്ഞി, പഴച്ചാറുകൾ, കൂവക്കുറുക്ക് മുതലായ ജലാംശം ധാരാളമുള്ള ആഹാര പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
🔸നാളികേര വെള്ളം കുടിക്കുന്നത് നല്ലതാണ്
വ്യായാമം
🔸പരിപ്പ് വർഗ്ഗങ്ങളിൽ ചെറുപയർ ധാരാളമായി ഉപയോഗിക്കാം.
🔸വൈദ്യ നിർദ്ദേശാനുസരണം ഗുഡുച്യാദി, ദ്രാക്ഷാദി, ഷഡംഗം മുതലായ ആയുർവേദ മരുന്നുകൾ ഉപയോഗിക്കുക.
❌ ഒഴിവാക്കേണ്ടവ
🔸അമിത വ്യായാമം
🔸രാവിലെ 11നും 3 മണിക്കും ഇടയിലുള്ള വെയിൽ.
🔸വെയിലത്ത് നിന്നു വന്നയുടനെ തണുത്ത വെള്ളം ഉപയോഗിച്ചുള്ള മുഖം കഴുകലും കൈ കാൽ കഴുകലും.
🔸എരിവ്, പുളി, ഉപ്പ് എന്നിവയുടെ അമിതോപയോഗം.
🔸ബേക്കറി പലഹാരങ്ങൾ, വറുത്തതും, പൊരിച്ചതുമായ ആഹാരങ്ങൾ ത മദ്യപാനം, പുകവലി, പുകയിലയും, ചുണ്ണാമ്പും ചേർത്തുള്ള വെറ്റിലമുറുക്ക്.
🔸ഉഴുന്ന്, മുതിര തുടങ്ങിയ പരിപ്പ് വർഗ്ഗങ്ങൾ.