ചവർപ്പ് മാറ്റിയാൽ കശുമാങ്ങാ നീരിന്റെ വിപണി മികച്ച ആദായം ഒരുക്കി തരുന്ന ഒന്നാണ്

 കശുമാങ്ങ 

ചവർപ്പ് മാറ്റിയാൽ കശുമാങ്ങാ നീരിന്റെ വിപണി മികച്ച ആദായം ഒരുക്കി തരുന്ന ഒന്നാണ്. പാനീയാ ആവശ്യത്തിനുള്ള കശുമാങ്ങാ നീര് നിന്നാണ് കറ നീക്കം ചെയ്യുന്നത്. പോളി വിനൈൽ പൈറോളി ഡോൺ, ജലാറ്റിൻ, ഏതെങ്കിലും രൂപത്തിലുള്ള സ്റ്റാർച്ച് എന്നിവയിലൊന്ന് നീരുമായി കലർത്തിയാണ് കറ നീക്കം ചെയ്യേണ്ടത്. കറ നീക്കുന്നതിന് ഏറ്റവും പ്രായോഗികരമായ രീതി കഞ്ഞിവെള്ളം ഉപയോഗിച്ചുള്ളതാണ്. 

ഒരു ലിറ്റർ കശുമാങ്ങ നീര് 250 മില്ലി ലിറ്റർ കഞ്ഞിവെള്ളം എന്ന അളവിൽ ചേർത്ത് 12 മണിക്കൂർ അനക്കാതെ വയ്ക്കുക. ഇതുകൂടാതെ കർഷകർ പ്രധാനമായി അവലംബിക്കുന്ന മറ്റു മൂന്ന് രീതികൾ കൂടി നോക്കാം.

കറ നീക്കം ചെയ്യുന്ന മൂന്നു വഴികൾ

1. ഒരു ലിറ്റർ കശുമാങ്ങാ നീരിന് 2.5-4 ഗ്രാം എന്നതോതിൽ ചൂടു വെള്ളത്തിൽ അലിയിച്ച ജലാറ്റിൻ ഉപയോഗിച്ച് കറ നീക്കം ചെയ്യാം.

2. ചൗവ്വരി 2ഗ്രാം 20 മി. ലിറ്റർ പൊടിച്ച് വെള്ളത്തിൽ തിളപ്പിച്ച് കുറുകി തണുത്തശേഷം ഒരു ലിറ്റർ നീരിൽ ചേർത്ത് കറ നീക്കം ചെയ്യാം.

3. പോളി വിനൈൽ പൈറോളി ഡോൺ ഇന്ന് ആണ് ഉപയോഗിക്കുന്നതെങ്കിൽ ലിറ്ററിന് 1.4 ഗ്രാം എന്ന തോതിൽ വേണം.

മുകളിൽ കൊടുത്തിരിക്കുന്നവയിലൊന്നു അനക്കാതെ 12 മണിക്കൂർ നേരം വച്ചാൽ പാനിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ വെള്ളനിറത്തിൽ പാത്രത്തിൽ അടിയുന്നു. മുകളിലുള്ള തെളി ഇനി ശ്രദ്ധയോടെ ഊറ്റി എടുത്താൽ ചവർപ്പ് ഇല്ലാത്ത കശുമാങ്ങപാനിയം ലഭിക്കും.

ജാം,കാൻഡി എന്നിവ ഉണ്ടാകുമ്പോൾ പഴുത്ത കശുമാങ്ങ കഴുകി വൃത്തിയാക്കണം. തുടർന്ന് അഞ്ച് ശതമാനം വീര്യമുള്ള ഉപ്പുവെള്ളത്തിൽ തുടർച്ചയായി മൂന്നു ദിവസം ഇട്ടു വയ്ക്കണം. മാങ്ങ ഉപ്പു വെള്ളത്തിൽ താഴ്ന്ന് കിടക്കുന്നതിന് ഏതെങ്കിലും ഭാരം മുകളിൽ വച്ചാൽ മതിയാകും.

ഇപ്രകാരം ചെയ്യുമ്പോൾ ദിവസവും ഇനി ഉപ്പു ലായനി മാറ്റി പുതിയത് ഒഴിക്കണം. നാലാം ദിവസം കശുമാങ്ങ മാത്രം എടുത്ത് ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കാവുന്നതാണ്. തിളക്കുന്ന ഉപ്പുവെള്ളത്തിൽ 5 മിനിറ്റ് നേരം പഴങ്ങൾ മുക്കിയെടുക്കുന്നതും, ഉയർന്ന മർദ്ദത്തിൽ 5 -10 മിനിറ്റ് നേരത്തേക്ക് ആവികൊള്ളിക്കുന്നതും കറയുടെ അളവ് കുറക്കുന്നതാണ്.


English Summary: cashew fruit good business

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section