രണ്ട് ടീസ്‌പൂണ്‍ വെളിച്ചെണ്ണയും, രണ്ടു ടീസ്‌പൂണ്‍ ഒലിവ് ഓയിലും ഒരു ടീസ്‌പൂണ്‍ ആവണക്കെണ്ണയും ഒരു പാത്രത്തിലെടുത്ത് മിക്‌സ് ചെയ്യുക. ഇത് ചെറുതായി ചൂടാക്കുക. ചെറിയ ചൂടില്‍ത്തന്നെ വിരലുകളുടെ അഗ്രം എണ്ണയില്‍ മുക്കിയെടുത്ത്, തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക. ഈ എണ്ണ മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക.കുളിക്കുമ്പോൾ എണ്ണ നന്നായി കഴുകിക്കളയുക. ഇത് മുടികൊഴിച്ചിൽ തടഞ്ഞ് മുടിവളരാൻ സഹായിക്കും.
ഉള്ളിയും ചെറുനാരങ്ങ നീരും
രണ്ട് സ്പൂൺ ഉള്ളിനീരും ഒരു സ്പൂൺ ചെറുനാരങ്ങ നീരും ഒരു പാത്രത്തിലെടുത്ത് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം നന്നായി കഴുകിക്കളയുക. ഇത് മുടി കൊഴിച്ചില്‍ തടയുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യുന്നു.
ചെമ്പരത്തി
ചെമ്പരത്തിയുടെ ഇലകളും പൂവും നല്ല പേസ്റ്റ് രൂപത്തിൽ മിക്സി ജാറിൽ അടിച്ചെടുക്കുക ഇതിൽ കുറച്ച് തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂർ സൂക്ഷിക്കുക. ശേഷം ഇളം ചൂടുളള വെളളത്തിൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒരിക്കലോ രണ്ടു തവണയോ ഇങ്ങനെ ചെയ്യുക. ഇത് മുടിക്ക് തിളക്കവും കരുത്തും നൽകുന്നു.