ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും അറിഞ്ഞിരിക്കാൻ

 ഈ ചെടി  കോട്ടക്കൽ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ    മരുന്നിനു വേണ്ടി ഉപയോഗിക്കാറുണ്ട്. നമ്മുടെ വീടുകളിൽ  നട്ടുപിടിപ്പിക്കുന്ന  ചെടികൾ അങ്ങോട്ട് കൊണ്ട് കൊടുത്താൽ അവർ വാങ്ങിക്കുകയും ചെയ്യും. ചെറിയ കാശും ലഭിക്കും.


ഉഷമലരി vinca rosea

 പൂന്തോട്ടങ്ങളിലും വീടിന്റെ  മുറ്റങ്ങളിലുമൊക്കെ സാധാരണയായി നട്ടു വളർത്തുന്ന ഒരു ചെടിയാണ് ഉഷമലരി. ഉഷമലരിയുടെ പൂവുകളെ അടിസ്ഥാനമാക്കി ചുവപ്പ് ഉഷമലരി, വെള്ള ഉഷമലരി എന്നിങ്ങനെ തരം തിരിക്കുന്നു.

* ശവനാറിപ്പൂച്ചെടി, ശ്മശാനപ്പൂച്ചെടി, നിത്യകല്യാണി ചെടി, എന്നിങ്ങനെ പല പ്രാദേശിക നാമങ്ങളിൽ ഉഷമലരി അറിയപ്പെടുന്നു.

* 'Catharanthus roseus' എന്നാണ് ഉഷമലരി യുടെ ശാസ്ത്രീയ നാമം. 'Vinca Rosea' എന്നു ഇംഗ്ളീഷിലും അറിയപ്പെടുന്നു.

* വെസ്റ്റ് ഇൻഡീസ് ആണ് ഉഷമലരിയുടെ ജന്മദേശമെന്നു ഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു.

രക്താർബുദം, ട്യൂമർ, ശരീര ഭാഗങ്ങളിൽ പലയിടത്തും ഉണ്ടാകുന്ന അർബുദാവസ്ഥകൾ, എന്നിവയ്ക്ക് ശാശ്വതപരിഹാരം നൽകാൻ കഴിയുന്ന പല രാസവസ്തുക്കളും ഉഷമലരി ചെടിയിൽ അടങ്ങിയിട്ടുണ്ടെന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തിൽ പഞ്ചസാരയുടെ അളവ്‌ കുറയ്ക്കാനും, വിഷത്തെ  ഇല്ലാതാക്കാനും, ഉറക്കം ഉണ്ടാക്കുന്നതിനുമുള്ള പല രാസവസ്തുക്കളും  ഉഷമലരി  ചെടിയുടെ വേരുകളിൽ നിന്നും വേർതിരിച്ചെടുക്കുന്നുണ്ട്. അജ്‌മാലിസിൻ, സെർപ്പന്റയിൻ, റിസർപ്പിൻ, വിൻഡോലിൻ, വിൻക്കോബ്ലാസ്റ്റിൻ എന്നീ ആൽക്കലോയിഡുകൾ ഈ സസ്യത്തിൽ  അടങ്ങിയിട്ടുണ്ട്. ഉഷമലരിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി പലവിധത്തിലുള്ള പഠനങ്ങൾ  നടന്നു വരികയാണ്.

* ഉഷമലരിയുടെ  ഇലകൾ ഇടിച്ചു പിഴിഞ്ഞ നീര് സേവിക്കുന്നത് പ്രമേഹം കുറയാൻ സഹായകമാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.

തേൾ വിഷത്തിന് 

ഉഷമലരിയുടെ വേരുകൾ അരച്ചിടുന്നത്, വേദനകുറയാൻ ഗുണപ്രദമാണ്. അർബുദത്തിനുപയോഗിക്കുന്ന വിൻക്രിസ്റ്റിനും, വിൻബ്ലാസ്റ്റിനും ഈ സസ്യത്തിൽ നിന്നും വേർതിരിച്ചെടുത്ത ഔഷധങ്ങളാണ്.

വരണ്ട കാലാവസ്ഥയിലും ഉഷമലരി തഴച്ചു വളരുന്നു. തമിഴ്നാട്ടിൽ  ഉഷമലരി ചെടികളുടെ കൃഷി കൂടുതലായി കാണാൻ കഴിയും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section