പഴയീച്ച കെണി
മാമ്പഴപ്പുഴുവിനെ നശിപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗം ഫിറമോൺ കെണികളാണ്. എതിർലിംഗത്തിൽപ്പെട്ട ഇണയെ ആകർഷിക്കാൻ പ്രകൃത്യാ ശരീരം ഉത്പാദിപ്പിക്കുന്ന വസ്തുക്കളാണ് ലൈംഗിക ഫിറമോണുകൾ. ഇത് നമുക്ക് രാസിക മാർഗത്തിലൂടെ ഉത്പാദിപ്പിക്കാം. ഈ സാധ്യതയാണ് ഫിറമോൺ കെണിയുടെ അടിസ്ഥാനതത്ത്വം. മാമ്പഴപ്പുഴുവിന്റെ ആണീച്ചകളെ ആകർഷിച്ച് നശിപ്പിക്കാനാവശ്യമായ ലൈംഗിക ഫിറമോൺ കെണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. പെണ്ണീച്ചയുടെ ഗന്ധമാണ് ഈ കെണികൾക്കുള്ളത്. മീതൈൽ യൂജിനോൾ എന്ന രാസവസ്തു പ്രത്യേക അനുപാതത്തിൽ മറ്റു രാസവസ്തുക്കളുമായി യോജിപ്പിച്ചുണ്ടാക്കിയ മിശ്രിതമാണ് കെണി നിർമാണത്തിന് ഉപയോഗിക്കുന്നത്. ആണീച്ചകളെ ആകർഷിച്ച് നശിപ്പിക്കുന്നതിന്റെ ഫലമായി പെണീച്ചകൾ ഇടുന്ന മുട്ടകൾ വിരിയാതെ വരുകയും ഇതുവഴി പുഴുക്കളുടെ ആക്രമണം തടയാനും സാധിക്കും.
മാവ് പൂക്കുന്ന സമയത്ത് തന്നെ കെണികൾ സ്ഥാപിക്കണം. വീട്ടുമുറ്റത്തുള്ള മാവിന് ഒരു കെണി മതിയാകും.
വ്യാവസായികാടിസ്ഥാനത്തിൽ മാവ് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ഒരേക്കറിന് ആറുമുതൽ 10 കെണികൾ വരെ സ്ഥാപിക്കാം. കെണിയിൽ വീഴുന്ന ഈച്ചകളെ 3-4 ദിവസം കൂടുമ്പോൾ എടുത്തു മാറ്റണം. ഒരു കെണിയുടെ കാലാവധി 40-60 ദിവസമാണ്. സമയബന്ധിതമായി കെണികൾ ഉപയോഗിച്ചാൽ മാമ്പഴപ്പുഴുവിനെ പൂർണമായും ഒഴിവാക്കാവുന്നതാണ്.
മാങ്ങക്ക് പുറമെ പപ്പായ, പേര, സപ്പോട്ട, സീതാപ്പഴം, നാരങ്ങ എന്നിവയിലും പഴയീച്ച കെണി ഫലപ്രദമാണ്
"പാവൽ പടവലം മുതലായ പച്ചക്കറികളെ ആക്രമിക്കുന്ന കായീച്ചയ്ക്കുള്ള കെണിയും പഴയീച്ചക്കുള്ള കെണിയും രണ്ടും രണ്ടാണ്."
* കായീച്ചയ്ക്കുള്ള കെണിയല്ല മാവിൽ തൂക്കേണ്ടത് എന്ന് ഓർക്കുക.
കായീച്ചയെ കുടുക്കാന്‍ തുളസിയിലയും പ്ലാസ്റ്റിക് കിറ്റുംഉപയോഗിക്കാം.
ഒരു ഭാഗം തുറന്ന പ്ലാസ്റ്റിക് കിറ്റില്‍ ഒരു പിടി തുളസിയില ഇടുക. തുറന്ന ഭാഗം മുകളിലേക്കു വരത്തക്കവണ്ണം പച്ചക്കറി തോട്ടത്തില്‍ പ്ലാസ്റ്റിക് കിറ്റ് വയ്ക്കുക. കായീച്ച പറന്നെത്തി തുളസിയിലയെ പൊതിയും. ഈച്ചയുടെ വരവ് നിന്നാല്‍ പ്ലാസ്റ്റിക് കിറ്റിന്റെ തുറന്ന ഭാഗം അടച്ച് അവയെ നശിപ്പിക്കാം.
കെണികള്‍
* കായീച്ചകളെ നേരിടാനുള്ള ചില പുതിയ കെണികള്‍
കഞ്ഞിവെള്ളക്കെണി
കായീച്ചകളെ തുരത്താനുള്ളതാണ് കഞ്ഞിവെള്ളക്കെണി. ചിരട്ടയില്‍ കാല്‍ ഭാഗം കഞ്ഞിവെള്ളമെടുക്കുക. ഇതില്‍ കഷണം ശര്‍ക്കര ചേര്‍ക്കുക . ഒരുഗ്രാം ഫ്യുറഡാന്‍ തരികൂടി ചേര്ക്കു ന്നതോടെ വിഷദ്രാവകമൊരുങ്ങി. ഇത് പച്ചക്കറി പന്തലില്‍ അവിടവിടെ ഉറികെട്ടി തൂക്കിയിടാം. കഞ്ഞിവെള്ളവും ശര്‍ക്കരയും ചേര്‍ന്ന മണം കായീച്ചകളെ ആകര്‍ഷിക്കും ചിരട്ടയിലെ നീര് കുടിക്കുന്ന ഇവ അവിടെതന്നെ ചത്തൊടുങ്ങും.
മീന്‍ കെണി
ഉണങ്ങിയ മീന്‍ പൊടിയും ഫ്യുറഡാനുമാണ് മീന്‍ കെണി യുണ്ടാക്കാനുള്ള സാമഗ്രികള്‍. ഒരു കെണിക്ക് അഞ്ചുഗ്രാം മീന്‍ പൊടി വേണം. ഇത് ചിരട്ടയിലെടുത്ത് ചെറുതായി നനക്കണം. അരഗ്രാം ഫ്യുറഡാന്‍ ഇതില്‍ ചേര്ത്തി ളക്കുക. മിശ്രിതം തയാറാക്കിയ ചിരട്ടയടക്കം പൊളിത്തീന്‍ കവറിലാക്കുക. കവറില്‍ ഈച്ചകള്‍ക്ക്കടക്കാന്‍ പാകത്തിലുള്ള നാലഞ്ച് തുളകളിടണം. ഈ കെണി പച്ചക്കറി പന്തലില്‍ തൂക്കാം. മീന്മണം തേടിയെത്തുന്ന കായീച്ചകള്‍ എളുപ്പം വലയിലാകും
കായീച്ചയുടെ ഉപദ്രവമേറ്റ കായ്കറികള്‍ പറിച്ചു നശിപ്പിച്ചാല്‍ ഇവ പെരുകുന്നത് തടയാം.
ഫ്യുറഡാന്‍ കിട്ടുന്നില്ല എങ്കില്‍ രൂക്ഷ ഗന്ധം ഇല്ലാത്ത ഏതു കീടനാശിനി വേണമെങ്കിലും ഉപയോഗിക്കാം
ഇത് കുട്ടികളുടെ കയ്യില്‍ പെടാതെ സൂക്ഷിക്കുക … അവരെ പറഞ്ഞു മനസിലാക്കുക… ഇതൊക്കെ ഉണ്ടാക്കുമ്പോള്‍ അവരെയും കൂടെ കൂട്ടുക ആണ് ഏറ്റവും നല്ലത് … പിന്നെ ദിവസവും ചെറിയ ഈര്ക്കിലിയോ വല്ലോം എടുത്തു ചിരട്ടയില്‍ കിടക്കുന്ന ഈച്ചകളെ എടുത്തു കളയുക എങ്കില്‍ കുറെ ദിവസം ഇരിക്കും
മഞ്ഞ പാട്ട കെണി
അത്യാവശ്യം വലിപ്പം ഉള്ള ഏതെങ്കിലും ടൈപ്പ് ടിന്‍ എടുക്കുകഅതിന്റെ പുറം ഭാഗത്ത് മഞ്ഞ പെയിന്റ് അടിക്കുക പെയിന്റ് നല്ല വണ്ണം ഉണങ്ങിയ ശേഷം പാട്ടയുടെ പെയിന്റ് അടിച്ച ഭാഗത്ത് ആവണക്ക് എണ്ണ പുരട്ടുക അതിനു ശേഷം ഇങ്ങനെ തയാറാക്കിയ പാട്ടകള്‍ കൃഷിസ്ഥലത്ത് അവിടെഇവിടെ ആയി നാട്ടി നിര്‍ത്തിയ കമ്പുകളില്‍ സ്ഥാപിക്കുക …
പാട്ടയുടെ മഞ്ഞ നിറത്തില്‍ ആകൃഷ്ടരായി ഈച്ചകള്‍ വന്നു ആവണക്ക് എണ്ണയില്‍ ഒട്ടി പിടിച്ചു ചാകും …