കൊട്ടിയൂരിലെ പ്രസിദ്ധമായ ചന്ദ്രശേഖരൻ മാവ് (മന്ദം ചേരി മാവിനെ) ആദരിക്കാൻ എത്തിയ നാട്ട്മാവ് - കൂട്ടായ്മയുടെ കൂടി ചേരൽ 19-12- 21 ന് കൊട്ടിയൂരിൽ നടന്നു.
തദ്ദേശിയ നാട്ട് മാവ് കൂട്ടായ്മ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ ചന്ദ്ര കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിച്ചു.ശേഖരൻ മാവിനെ ആദരിച്ചു. വാർഡ് മെമ്പർ ജീജ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തദ്ദേശീയ നാട്ട് മാവ് കൂട്ടായ്മ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സഖിൽ ടി.ആർ മുഖ്യാഥിയായി. നാശത്തിൻ്റെ വക്കിലായതും മൂന്നൂറ്റ് അമ്പതിലധികം വർഷം പഴക്കം കണക്കാക്കുന്ന ചന്ദ്രശേഖരൻ മാവിൻ്റെ സംരക്ഷണ പ്രവർത്തനത്തിന് കൂട്ടായ്മ രൂപം നൽകി.
മാവിൽ നിന്ന് കൊമ്പുകൾ ശേഖരിച്ച് ഗ്രാഫ്റ്റ് ചെയ്ത് സംരക്ഷിക്കുവാനുള്ള ശ്രമത്തിലാണ് നാട്ട് മാവ് കൂട്ടായ്മ.
ബാബു ആലക്കോട്, ജോണി പേരാവൂർ, ബോബി സിറിയക്ക്, ചന്ദ്രൻ കുറ്റിക്കോൽ, ഷൈജു ചേലേരി, വിപിൻ മണക്കടവ്, കെ.പി മോഹൻദാസ്,നിഷാദ് മണത്തണ, സുബ്രമണ്യൻ, സോവിറ്റ് വി.എം. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
നമ്മുടെ നാട്ടിലെ നാടൻ മാവുകളെ സംരക്ഷിക്കാൻ fb കൂട്ടായ്മ (നാട്ട് മാവ് കൂട്ടായ്മ) നിങ്ങൾക്കും join ചെയ്യാം 👇
https://www.facebook.com/groups/326549171395987/?ref=share