ഗുണം മാത്രമല്ല രുചിയിലും ആരോഗ്യകാര്യത്തിലും മുന്നിൽ തന്നെ ഈ കുഞ്ഞൻ പച്ചിലകൾ

Microgreens

Microgreens

മൈക്രോ ഗ്രീൻസ് പൂർണ വളർച്ചയെത്താത്ത ഇലക്കറികളാണ്, ഗുണം മാത്രമല്ല രുചിയിലും ആരോഗ്യകാര്യത്തിലും മുന്നിൽ തന്നെ ഈ കുഞ്ഞൻ പച്ചിലകൾ. പച്ചിലക്കറികളെക്കാളും ഉയർന്ന അളവിലുള്ള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. 

പ്രത്യേക പരിചരണമോ, വളമോ, കീടനാശിനികളോ ആവശ്യമില്ലാതെ തന്നെ മൈക്രോ ഗ്രീൻസ് വീടുകളിൽ അടുക്കളയിലോ,ബാൽക്കണിയിലോ ഉണ്ടാക്കിയെടുക്കാം. 


ഉണ്ടാക്കുന്ന രീതി

* വിത്ത് മുളച്ചു വരുന്ന വളരെ ചെറിയ തൈകളാണ് മൈക്രോ ഗ്രീൻ.

* വിത്ത് മുളച്ചു പതിനഞ്ചു ദിവസത്തിനുള്ളിൽ വിളവെടുക്കണം.

* ഏത് വിത്ത് വേണമെങ്കിലും മൈക്രോ ഗ്രീൻ ആയി തയ്യാറാക്കാവുന്നതാണ്. 

* നമുക്ക് കിട്ടുന്ന വിത്തുകളെല്ലാം മൈക്രോ ഗ്രീൻ ആയി ഉപയോഗികം.

* ചെറുപയർ, ധാന്യങ്ങൾ, ചീര വിത്തുകൾ, കടുക്, ഉലുവ എന്നിവയെല്ലാം മൈക്രോ ഗ്രീൻ ആയി മാറ്റിയെടുക്കാവുന്നതാണ്. 

* സൂര്യപ്രകാശം ഒരു വിധം ലഭിക്കുന്ന ഇടങ്ങളിൽ ഇത് വളരെ എളുപ്പത്തിൽ വളർത്താവുന്നതാണ്. 

* ന്യൂട്രിയൻസിന്റെ കലവറയാണ്, വിറ്റാമിന് സി വിറ്റാമിന് കെ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസിയം അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ എന്നിവയും അടങ്ങിയിരിക്കുന്നു. 

* ഹൃദയ സംബദ്ധമായ പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ദഹന പ്രശനങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്നുണ്ട്. 

* സാലഡായി കഴിക്കുന്നതാണ് ഏറെ ഉത്തമം. കറികളിലും ഭക്ഷ്യ വിഭവങ്ങളിലൊക്കെ ഇത്തരം പച്ചക്കറികൾ ഉപയോഗിക്കുന്നത് രുചിയോടൊപ്പം ആരോഗ്യവും ഉറപ്പു വരുത്തുന്നു. 

* അൽഷിമേഴ്‌സ് ‌, പ്രമേഹം, ചിലതരം കാൻസറുകൾ എന്നിവയെ പ്രതിരോധിക്കാൻ ഇവക്കു സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.ഗ്രോ ബാഗ്, ചെടിച്ചട്ടി,പ്ലാസ്റ്റിക് കവർ എന്നിവയിലൊക്കെ ഇവ വളർത്തിയെടുക്കാം. 

* മണ്ണ്, ചകിരിച്ചോർ, വൃത്തിയുള്ള തുണി, എന്നിവയൊക്കെ ഉപയോഗിച്ച് മൈക്രോ ഗ്രീൻ വളർത്തിയെടുക്കാം.

* പാകേണ്ട വിത്ത് 12 മണിക്കൂറോളം കുതിർത്തുവെക്കണം. വെള്ളം കൃത്യമായി ഒഴിക്കേണ്ടതാണ്. വെള്ളം കെട്ടിനിൽകാതെ ശ്രേധിക്കണം.

 നിരവധി ആളുകൾ മൈക്രോ ഗ്രീൻ രീതി പരീക്ഷിക്കുന്നുണ്ട്. ഇത്തിരി ശ്രദ്ധ നൽകിയാൽ പോഷക പ്രദമായ നല്ല പച്ചിലക്കറികൾ നമ്മുക്ക് വീട്ടിൽ തന്നെ വളർത്തിയെടുക്കാം. ഫ്ലാറ്റിലും മറ്റും താമസിക്കുന്നവർക്കാണ് മൈക്രോ ഗ്രീൻ കൃഷി രീതി ഏറെ പ്രയോജനകരമാവുന്നതു. അധികം അധ്വാനമില്ലാതെ പോഷക പ്രദമായ പച്ചിലക്കറികൾ ചുരുങ്ങിയ ദിവസങ്ങൾക്കകം ഉണ്ടാക്കിയെടുക്കാം.

 പരിമിതമായ സ്ഥലത്തു ചെലവ് കുറഞ്ഞ രീതിയിൽ മൈക്രോ ഗ്രീൻ തയ്യാറാക്കാം എന്നത് തന്നെ പച്ചക്കറി കൃഷി രീതിയിലെ പുതിയ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കാവുന്നതാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section