വെള്ളക്ക അഥവാ മച്ചിങ്ങ കൊഴിയാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

 തെങ്ങിന്റെ വെള്ളക്ക (മച്ചിങ്ങ) കൊഴിച്ചിൽ നിയന്ത്രിക്കാം


 മണ്ണിന്റെ അമിതമായ അമ്ലത്വം, നീർവാർച്ച കുറവ് നീണ്ടു നിൽക്കുന്ന വരൾച്ച,
ജനിതക വൈകല്യങ്ങൾ, മൂലകങ്ങളുടെ അപര്യാപ്തത, യഥാസമയം പരാഗണം നടക്കാതിരിക്കുക, ഹോർമോൺ തകരാറുകൾ, മണ്ഡരിയടക്കമുള്ള കീടബാധ,
പൂപ്പൽ രോഗങ്ങൾ ഈ കാരണങ്ങൾ കൊണ്ടൊക്കെ വെള്ളക്ക പൊഴിച്ചിൽ ഉണ്ടാകാം.

നമ്മൾ എത്ര ശ്രമിച്ചാലും 10% - 40 % മച്ചിങ്ങകൾ മാത്രമേ തേങ്ങയായിത്തീരുകയുള്ളു. എല്ലാ മാസവും ഓരോ പൂക്കുലകൾ തെങ്ങിൽവിരിയുന്നുണ്ട്. അവയിൽ ശരാശരി 10 തേങ്ങകളെങ്കിലും വിളവെടുക്കാൻ കഴിഞ്ഞാൽ വിജയിച്ചു. 


അതിനുവേണ്ടി എന്തൊക്കെ ചെയ്യണം?

1. മണ്ണിന്റെ പുളിപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി മെയ് മാസത്തിൽ തെങ്ങിൻതടത്തിൽ ഒരു കിലോ കുമ്മായം ചേർക്കണം.

2. ജൂൺ-ജൂലായ് മാസങ്ങളിൽ 25 കിലോഗ്രാം ജൈവ വളങ്ങൾ (5 കിലോഗ്രാം വേപ്പിൻ പിണ്ണാക്കടക്കം) ഒരു തെങ്ങിന് ചേർത്തു കൊടുക്കാം.

3. വർഷത്തിൽ രണ്ടുതവണയായി (ഏപ്രിൽ-മെയ്, സെപ്റ്റംബർ-ഒക്ടോബർ) ഒന്നേകാൽ കിലോ യൂറിയ, 2 കിലോഗ്രാം റോക്ക് ഫോസ്ഫേറ്റ്, 2 കിലോഗ്രാം പൊട്ടാഷ് എന്നിവ ചേർത്ത് നൽകാം.

4. ഡിസംബർ മുതൽ മെയ് മാസം വരെ 5 ദിവസം കൂടുമ്പോൾ 500 ലിറ്റർ വെള്ളം ഉപയോഗിച്ച് നനയ്ക്കാം.

5. ആഗസ്റ്റ് , സെപ്റ്റംബർ മാസത്തിൽ 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ്, 100ഗ്രാം ബോറാക്സ് എന്നിവ ചേർത്തു നൽകാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section