മുന്തിരി ചെടി തഴച്ചു വളരാനും കായ്കൾ ധാരാളം പിടിക്കാനും ഒരു സിംപിൾ ജൈവ വളം പരിചയപ്പെടുത്തുന്നു.
*നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന കടല 500 gm കുറച്ച് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് വയ്ക്കുക.
*പിറ്റേന്ന് നന്നായി കുതിർന്ന കടല ഒരു മിക്സിയിൽ നല്ലത് പോലെ അരച്ചെടുത്ത ശേഷം ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് വയ്ക്കുക.. ദിവസവും രണ്ട് നേരം ഒരു കമ്പ് കൊണ്ട് നന്നായി ഇളക്കുക.
*ഇങ്ങനെ 7 ദിവസം കൊണ്ട് ഈ മിശ്രീതം നന്നായി പുളിച്ച് പതഞ്ഞു നിൽക്കുന്നത് കാണാം.
*ഇനി ഇതിന്റെ തെളിവ് ഒരു കപ്പ് 4 കപ്പ് വെള്ളവുമായി ചേർത്ത് മുന്തിരി ഇലകളിൽ തളിച്ചും ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യാം.
*വളരെ നല്ല ജൈവ വളം ആണ്. ഇത് പ്രയോഗിച്ചാൽ നമ്മുടെ മുന്തിരിക്ക് തീർച്ചയായും പ്രയോജനം ലഭിക്കും.
വളരെ നല്ല ഉപകാരം മുന്തിരി വള്ളി പടരുന്നു കായ്കളും പൂവും ഒന്നും ഉണ്ടാവുന്നില്ല.. പുതിയ ശിഖരങ്ങൾ വന്ന് പന്തലിക്കുന്നു പക്ഷെ വളർച്ച കുറവാണു... എന്തായാലും ഇത് പരീക്ഷിക്കുന്നുണ്ട്
ReplyDelete👍
Delete