ഡിസംബർ 5 ഇന്ന് ലോക മണ്ണ് ദിനം | World Soil Day


 ഡിസംബർ അഞ്ച് ലോക മണ്ണ് ദിനമായി (World Soil Day) ആചരിക്കുന്നു.

ക്ഷ്യ സുരക്ഷ, ദാരിദ്ര്യ നിർമാർജനം എന്നിവയിൽ എല്ലാം മണ്ണ് വഹിക്കുന്ന കടമ വളരെ വലുതാണ് . കാലാവസ്ഥാ വ്യതിയാനം പോലുള്ള പല കാര്യങ്ങളും പലപ്പോഴും മണ്ണിന്റെ ഘടനയെ അപകടാവസ്ഥയിൽ കൊണ്ടെത്തിക്കാറുണ്ട് . അതിനാൽ 2013 മുതൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്‌ളി ഡിസംബർ അഞ്ച് ലോക മണ്ണ് ദിനമായി (World Soil Day) ആചരിക്കുന്നു. 

അന്തരീക്ഷത്തിലെ നൈട്രജൻ , ജൈവ വൈവിധ്യം, ഫലപ്രാപ്തി, മണ്ണിൻ്റെ ഘടന എന്നിവ നിലനിർത്തുന്നതിനായി പയർ വർഗ്ഗങ്ങൾ വഹിക്കുന്ന പ്രാധാന്യം വളരെ വലുതാണ്. അത് കൊണ്ട് തന്നെ 2016 അന്താരാഷ്‌ട്ര പയറു വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു.

ലോകത്തിലെ മൊത്തം ജീവിവർഗ്ഗങ്ങൾക്കും അതിപ്രധാനവും പ്രത്യേകതയുമുള്ള ദിവസമാണ് ഇന്ന്. തങ്ങളുടെ ആവിർഭാവത്തിനും നിലനിൽപ്പിനും വളർച്ചക്കും അത്യന്താപേക്ഷിതമായ മണ്ണിന്റെ ദിനമാണിന്ന്.

മണ്ണിനെ അതിരറ്റ് ഇഷ്ടപ്പെട്ട തായ്‌ലൻഡിലെ രാജാവായിരുന്ന ഭൂമി ബോൽ അതുല്യ ദേവിന്റെ ജന്മദിനമാണ് ലോക മണ്ണ് ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര പൊതുസഭ തീരുമാനിച്ചത്. 2014 ഡിസംബർ 5 ന്  ആദ്യത്തെ ഔദ്യോഗിക മണ്ണ് ദിനം ആചരിച്ചു.

മാനവ സംസ്ക്കാരത്തിന്റെ അടിത്തറയാണ് മണ്ണ് . ഫലഭൂയിഷ്ടമായ മണ്ണിൽ കാലുറപ്പിച്ചാണ് ആദിമനുഷ്യൻ ജീവിതം കെട്ടിയുയർത്തിയത്. വളക്കൂറുള്ള മണ്ണാണ് മനുഷ്യന്റെ ജീവിത സ്വപ്നങ്ങൾക്ക് നിറം പകർന്നതും നേട്ടമായതും. ഭൂതലത്തിൽ ഏതാണ്ട് ഒരടി മാത്രം കനത്തിൽ കാണപ്പെടുന്ന മേൽ മണ്ണാണ് കാർഷികവൃത്തിയുടെ കാതൽ. അതി സൂക്ഷ്മവും ആശ്ചര്യജനകവുമായ ഒരു ജീവലോകം കൂടിയാണ് മണ്ണ്.

  ഒരു പിടി മണ്ണിൽ അഞ്ചു ദശലക്ഷത്തോളം വരുന്ന വ്യത്യസ്ത ജീവജാലങ്ങളുണ്ട്. ഇതിൽ ഉറുമ്പുകളും മണ്ണിരകളും ഉൾപ്പടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നതു മുതൽ നേത്ര ഗോചരമല്ലാത്ത ബാക്ടീരിയകൾ, ഫംഗസുകൾ തുടങ്ങിയ സുക്ഷ്മ ജീവികൾ വരെയുണ്ട്. 

ആരോഗ്യമുള്ള മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധ വാന്മാരാക്കുന്നതിനുമായാണ് എല്ലാവർഷവും ലോക മണ്ണ് ദിനം ആചരിച്ചു വരുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section