കപ്പ, മരച്ചീനി, പൂള, ചീനി തുടങ്ങി പല പേരിലും അറിയപ്പെടുന്ന കിഴങ്ങുവർഗമാണ് ഇത്.
ഇനിയും ഒരുപാട് പേരുകൾ ഇതിനുണ്ട് വ്യത്യസ്തമായ പേരുകൾ ഉണ്ടെങ്കിൽ അത് കമന്റായി രേഖപ്പെടുത്തുക.
കപ്പ എന്ന മരച്ചീനി
കപ്പ വെറുതെ കമ്പ് കുത്തിയാലും അതങ്ങ് കിളിര്‍ക്കും, എന്നാല്‍ നല്ല മണ്ണിളക്കവും വളവും വേണ്ട കൃഷി തന്നെയാണ് കപ്പ കൃഷി. ഇന്നത്തെ ജോലി കൂലി വെച്ച് നോക്കുമ്പോള്‍ കപ്പ മൂട് ഒന്നിന് കുറഞ്ഞത് ഇരുപതു കിലോ എങ്കിലും വിളവു കിട്ടണം, അതെങ്ങനെ കിട്ടും എന്ന് നോകാം.
നല്ല മണ്ണ് ഇളക്കം കപ്പ കൃഷിക്ക് പല വിധ ഗുണങ്ങള്‍ നല്‍കും, പക്ഷെ ഇന്നത്തെ കൂലി നമ്മെ കൊണ്ട് അത്തരം പണികള്‍ ചെയ്യിക്കാറില്ല. പകരം ഇപ്പൊ ചെയ്യുന്ന രീതിയാണ് ഇവിടെ പറയുന്നത്. അത്യാവശ്യം മഴയോ വെള്ളം കോരാന്‍ സൗകര്യമോ ഉള്ള ഏതു സമയത്തും കപ്പ നടാം. വ്യാപാര ആവശ്യത്തിനാണ് നടുന്നതെങ്കില്‍ അതാതു പ്രദേശത്തെ മികച്ച വില കിട്ടുന്ന കാലം നോക്കി വേണം വിളവെടുക്കാന്‍, അതനുസരിച്ച് വേണം കൃഷി ഇറക്കാന്‍.
കൃഷി രീതി
നടുന്ന കപ്പയുടെ ഇനം അനുസരിച്ച് വേണം അകലം, നന്നായി പടരുന്ന ഇനം ആണെങ്കില്‍ കുറഞ്ഞത് മൂന്നു അടി അകലം മൂടുകള്‍ തമ്മിലും നാല് അടി അകലം വരികള്‍ തമ്മിലും വേണം, ഇനം അനുസരിച്ചും തനി വിള ആയി ചെയ്യുമ്പോളും മാറ്റങ്ങള്‍ വേണ്ടി വരും.
കപ്പ നടുന്ന തടം ഇതു മണ്ണ് ആണെങ്കിലും നാല് വശവും രണ്ടു അടി അകലത്തില്‍ നന്നായി കിളച്ചു കൂട്ടി വേണം കപ്പ നടാന്‍, നടുമ്പോള്‍, ഉണക്ക ചാണകം ചാരം ചേര്‍ത്ത് പൊടിച്ചതും എല്ല് പൊടിയും ഒക്കെ യുക്തം പോലെ ചേര്‍ക്കാവുന്നതാണ്, ചുവട്ടില്‍ കള കിളിര്‍ക്കാതെ നോക്കണം, രാസ വളം കൂടിയാല്‍ കപ്പക്ക് ഗുണം കുറയും എന്നാലും npk മിക്സ് നാലു പ്രാവശ്യം ആവസ്യനുസരണം ഇട്ടു കൊടുക്കാം, പച്ച ചാണകം ഉണ്ടെങ്കില്‍ അതും ചെയ്യാം ചുമ്മാ നാല് മൂടിന് ഇടയ്ക്കു ഇട്ടാല്‍ മതിയാകും,
നല്ല വിളവു കിട്ടിയാലും പച്ച ചാണകം ഇട്ടാല്‍ കപ്പക്ക് കയിപ്പു കൂടുതല്‍ ആകും എന്നും ഓര്‍ക്കുക.
കപ്പ നട്ട് ഇടയിളക്കുന്നത് ഒഴിവാക്കാറാണ് പതിവ്, എന്നിരുന്നാലും കളകൾ ചിരണ്ടി കൊടുക്കാവുന്നതാണ്, ഒപ്പം എലി ശല്യം കുറയാന്‍ നല്ല മണ്ണ് ഇളക്കം വേണം താനും. രാസ -ജൈവ വളങ്ങള്‍ സംയോജിപ്പിച്ച് കപ്പക്ക് വളം ചെയ്യുന്നതാണ് മികച്ച വിളവു കിട്ടാനും കഴിക്കാനും നന്ന്.