ഇന്ന് നമ്മുടെ നാട്ടിലെ ഒരുവിധ കർഷകരെല്ലാം ഫ്രൂട്ട്സ് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് കാരണം ഫ്രൂട്ട്സ് കൃഷി വളരെ ലാഭകരമായ ഒന്നാണ്. റംബുട്ടാൻ നല്ല ഇനം മാവുകൾ പ്ലാവ് അബിയു തുടങ്ങിയവ നമ്മുടെ നാട്ടിൽ നല്ല രീതിയിൽ തന്നെ വളരുകയും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ പറ്റുന്നവയുമാണ്. ഇങ്ങനെയൊക്കെ ഫ്രൂട്ട്സ് കൃഷി ചെയ്യാൻ പറ്റുമെങ്കിലും നമ്മുടെ വീടുകളിലും മറ്റും കൃഷി ചെയ്യാനുള്ള സ്ഥലം വളരെയധികം കുറവാണ്. ഇതിന് പരിഹാരമായിട്ടാണ് ഡ്രമ്മുകളിലും വലിയ ചട്ടികളിലും വലിയ കവറുകളിലും കൃഷി ചെയ്യുന്നുത്.
പഴച്ചെടികൾ ചട്ടികളിലും ഡ്രമ്മുകളിലും നടുന്നത് കൊണ്ടുള്ള ഗുണം എന്താണ് ?
ഫലവൃക്ഷതൈകൾ അതിവേഗത്തിൽ വളരുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ പൂവിടുകയും കായ പിടിക്കുകയും ചെയ്യുന്നു.
പഴങ്ങൾ പറിച്ചെടുക്കാൻ വളരെ എളുപ്പമാണ്.
വർഷാവർഷം കൊമ്പുകോതൽ (പ്രൂണിങ്) നടത്തുക. കൂടുതൽ വളരുന്നതിന്, കൂടുതൽ പൂവിടുന്നതിന് പ്രൂണിങ് നല്ലതാണ്.
ചട്ടികളിലും മറ്റും വളരുന്ന വൃക്ഷങ്ങൾ വേഗത്തിൽ പൂവിടുന്നതിന്റെ കാരണം ചട്ടിയിൽ വേരുകൾ തിങ്ങിനിൽക്കുന്നതുകൊണ്ടാണ്.
ഡ്രമ്മിൽ നടുന്നതിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു വീഡിയോ കാണുക
Powaresh
ReplyDelete