കസ്തൂരിവെണ്ട
ഒരേ സമയം ഔഷധവും പച്ചക്കറിയുമാണ് കസ്തൂരി വെണ്ട. രൂപത്തിലും വളര്‍ച്ചയിലും വെണ്ടയോട് സാമ്യമുള്ള ഈ ചെടിയുടെ വിത്തിലും ഇലയിലും വേരിലുമെല്ലാം ഔഷധ ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് പരിചരണമൊന്നുമില്ലാതെ നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം കസ്തൂരിവെണ്ട വളര്‍ന്നു കൊള്ളും. സാധാരണ വെണ്ടയ്ക്ക ഉപയോഗിക്കുന്നതുപോലെ മെഴുക്കുപുരട്ടി, സാംബാര്‍, അവിയല്‍ എന്നിവ ഉണ്ടാക്കാന്‍ കസ്തൂരി വേണ്ട ഉപയോഗിക്കാം.
ഔഷധഗുണങ്ങള്‍
കുടലിലും വദനഗഹ്വരത്തിലുമുണ്ടാകുന്ന രോഗങ്ങള്‍ക്കും മൂത്രാശയ രോഗചികിത്സക്കും പണ്ടുകാലം മുതല്‍ കസ്തൂരിവെണ്ട ഉപയോഗിക്കുന്നുണ്ട്. വിത്തില്‍ മാംസ്യവും അന്നജവും ധാരാളമുണ്ട്. സസ്യശരീര കോശത്തിലാകമാനം ഒരുതരം പശയും ആല്‍ബുമിനും ഉണ്ട്. കൂടാത കറയും കട്ടിയുള്ള സ്ഫടിക പദാര്‍ത്ഥവും ഒരു സ്ഥിരതൈലവും വിത്തില്‍ ഉണ്ട്. ലിനോലിക്, ഒലിയിക്, പാല്‍മിറ്റിക്ക, സ്റ്റിയറിക് എന്നീ അമ്ലങ്ങളുടെ സാന്നിദ്ധ്യം വേറെയുമുണ്ട്. കസ്തൂരി വെണ്ടയില്‍ നിന്ന് ലഭിക്കുന്ന എണ്ണ മൃഗജന്യ കസ്തൂരിക്ക് പകരം ഉപയോഗിക്കുന്നു.
കസ്തൂരിവെണ്ട വളര്‍ത്താം
വിത്ത് മുളപ്പിച്ചാണ് കസ്തൂരിവെണ്ട വളര്‍ത്തേണ്ടത്. ഒന്നരമീറ്റം വരെ ഉയരത്തില്‍ ചെടി വളരും. ഇലകള്‍ വലിപ്പമുള്ളതും പുളിവെണ്ടയുടെ ഇലയോട് സാമ്യമുള്ളതാണ്. മഞ്ഞ നിറത്തിലുള്ള പൂക്കളാണ് ഉണ്ടാകുക. സാധാരണ വെണ്ടക്കയേക്കാള്‍ ചെറുതും നീളം കുറഞ്ഞതുമാണ് കായ്കള്‍. ധാരാലം കായ്കള്‍ ഒരു ചെടിയിലുണ്ടാകും. മുള്ളുപോലുള്ള ആവരണം കായ്കളിലുണ്ടാകും.
ഒരിക്കല്‍ നട്ടുകൊടുത്താല്‍ പിന്നെ വേരുകളില്‍ നിന്നും തണ്ടുകളില്‍നിന്നും കൂടുതല്‍ തൈകള്‍ മുളച്ചുവരും. ഒന്നോ രണ്ടോ തൈകള്‍ നട്ടാല്‍ ഇതില്‍ നിന്നും ധാരാളം പുതിയ ചെടികള്‍ മുളച്ചു വരും. വീട്ടില്‍ കറിവെക്കാന്‍ ധാരാളം കായ്കള്‍ ലഭിക്കുകയും ചെയ്യും. പ്രത്യേക പരിചരണമൊന്നും നല്‍കാതെ തന്നെ നന്നായി വളര്‍ന്നു കായ്ഫലം ലഭിക്കും.
സാധാരണ വെണ്ടയെപ്പോലെ കീടങ്ങളും രോഗങ്ങളും ബാധിക്കുകയുമില്ല. പണ്ടു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കസ്തൂരിവെണ്ടകള്‍ വളര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഇനം വളര്‍ത്തുന്നവര്‍ അപൂര്‍വമാണ്. ഇതിനാല്‍ വിത്ത് ലഭിക്കുക കുറച്ച് പ്രയാസമാണ്
കസ്തൂരി വെണ്ടയുടെ വിത്ത് ലഭിക്കാൻ ഈ പോസ്റ്റ് Share ചെയ്യുക വിഡിയോ കാണുക