എലി ശല്യം ഒഴിവാക്കാന്‍ പകുതി തക്കാളി വിദ്യ

എലിശല്യം ഒഴിവാക്കാൻ സഹായിക്കുന്ന ചില വിദ്യകളുണ്ട്. ഇതെക്കുറിച്ചറിയൂ.


നമ്മെ ശല്യപ്പെടുത്തുന്ന ക്ഷുദ്രജീവികള്‍ പലതാണ്. പല്ലി, പാറ്റ, എലി തുടങ്ങിയവ പ്രധാനം. എലി പോലുള്ളവയെല്ലാം പല തരം രോഗങ്ങള്‍ കൂടി വരുത്തും. എലി ശല്യം വീടുകളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. വാഹനങ്ങളില്‍ വരെയും ഇവ ശല്യമുണ്ടാക്കാറുണ്ട്. വയറുകളും മറ്റും കടിച്ച് നാശനഷ്ടം ഉണ്ടാക്കാറുമുണ്ട്. എലി ശല്യം ഒഴിവാക്കാനായി തികച്ചും സുരക്ഷിതമായ ഒരു വഴിയുണ്ട്. നമുക്ക് കൃത്രിമ മരുന്നുകള്‍ ഇല്ലാതെ ചെയ്യാവുന്ന ഒന്ന്.


എലി ശല്യം ഒഴിവാക്കാന്‍ പകുതി തക്കാളി

ഇതിനായി വേണ്ടത് പകുതി മുറിച്ച പഴുത്ത തക്കാളിയാണ്. എലിയ്ക്ക് താല്‍പര്യമുള്ള ഭക്ഷണ വസ്തുവാണിത്. പിന്നീട് വേണ്ടത് മുളകു പൊടി. നാം അടുക്കളയില്‍ ഉപയോഗിയ്ക്കുന്ന മുളകുപൊടി തന്നെ. ഇത് തക്കാളിയുടെ മുകളില്‍ വിതറുക. നല്ല കട്ടിയില്‍ വിതറാം. ഇതിന് മുകളിലായി അല്‍പം ചക്കര, അതായത് പനംചക്കര വയ്ക്കാം. ഇത് പൊടിച്ചത് വേണം, വയ്ക്കാന്‍. അത് അല്‍പം പരത്തി വയ്ക്കാം. ഇതില്ലെങ്കില്‍ സാധാരണ ശര്‍ക്കര വച്ചാലും മതി.

ഇത് എലികള്‍ വരാന്‍ സാധ്യതയുള്ള ഇടത്ത് വയ്ക്കാം. മുളകുപൊടിയുള്ള ഈ കൂട്ട് വയ്ക്കുക. ഇത് എലി കഴിച്ചാല്‍ മുളകുപൊടിയുടെ ഇഫക്ട് കാരണം പിന്നീട് വരാന്‍ സാധ്യത കുറവാണ്. പ്രത്യേകിച്ചും ഇത്തരം രീതിയിലുള്ള ഭക്ഷണ വസ്തുക്കളില്‍. തക്കാളിയ്ക്ക് മുകളില്‍ ചക്കരയ്ക്കു പകരം വേണമെങ്കില്‍ തേങ്ങാപ്പൂള്‍ വയ്ക്കാം. ചെറിയ, കട്ടിയില്ലാത്ത പരത്തി വച്ചിരിയ്ക്കുന്ന തേങ്ങാപ്പൂള്‍ വേണം, ഇടാന്‍. അതായത് അതു മാത്രമായി കടിച്ചു തിന്നാന്‍ എലിയ്ക്ക് സാധിയ്ക്കരുത്.

 കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക 



Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section