ഇന്നത്തെ ജീവിതാവസ്ഥകളും ഭക്ഷണ പദാര്‍ത്ഥങ്ങളും ഭക്ഷണരീതികളും എല്ലാം തന്നെ മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.
ഇവിടെയതാ പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. പേരയില മുടികൊഴിച്ചിലിനെ പൂര്‍ണമായും തടയാനാകുമെന്നാണ് റിപ്പോര്‍ട്ട്.
പൂര്‍ണമായും എന്നാല്‍ നൂറ് ശതമാനം തടയാനാകുമെന്നാണ് റിപ്പോർട്ടുകൾ . ഇതുമാത്രമല്ല മുടിയുടെ വളര്‍ച്ച പഴയതിനേക്കാള്‍ ഇരട്ടിയാക്കാനാകുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുവെന്ന് ലെറ്റ്‌സ്‌ഗോഹെല്‍ത്തി ഡോട്ട് നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എങ്ങിനെയാണ് പേരയില മുടിക്ക് ഗുണകരമാകുന്നത്?
പേരയിലകളില്‍ ധാരളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ 'ബി' യാണ്. അത് മുടിയ്ക്ക് ഗുണകരമാകാനുള്ള പ്രധാന കാരണം. മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിന്‍ 'ബി' അത്യാവശ്യമാണ്.
എന്താണ് ചെയ്യേണ്ടത്?
ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. അത് അടുപ്പില്‍ നിന്നും വാങ്ങിവെച്ച് തണുക്കുന്നത് വരെ കാത്തിരിക്കുക
ഈ കഷായം നിങ്ങളുടെ തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം ഒരുമണിക്കൂറെങ്കിലും കാത്തിരുന്ന ശേഷം കഴുകിക്കളയാം. ഇത് അടുത്ത ദിവസങ്ങളിലും തുടരുക. അല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇങ്ങനെ പേരയില മിശ്രിതം തലയില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം.
ഇതുപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുകയും. മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. പ്രകൃതിദത്തമരുന്നായതുകൊണ്ടു തന്നെ പാര്‍ശ്വഫലങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.