വാണിജ്യ അടിസ്ഥാനത്തില്‍ മാത്രമല്ല വീട്ടില്‍ ഉപയോഗിക്കാന്‍ സ്വന്തം പറമ്പില്‍ ഒന്നോ രണ്ടോ വാഴ വളര്‍ത്താത്ത മലയാളിയില്ലെന്നു തന്നെ പറയാം. നല്ല തൂക്കവും ഭംഗിയുമുള്ള കുലകള്‍ ലഭിക്കാന്‍ സഹായിക്കുന്ന ഒരു വിദ്യയാണ് കുലകള്‍ പൊതിഞ്ഞു സൂക്ഷിക്കുന്നത്. ഇതു ചെയ്യേണ്ടത് എപ്രകാരമാണെന്ന് നോക്കാം.
🔹 ജന്തുക്കളില്‍ നിന്നുള്ള രക്ഷ
വനപ്രദേശത്ത് ചേര്‍ന്നു കൃഷി ചെയ്യുന്ന കര്‍ഷകര്‍ കുലകള്‍ പ്ലാസ്റ്റിക്ക് കവര്‍ കൊണ്ടു പൊതിഞ്ഞു സംരക്ഷിക്കാറുണ്ട്. കുരങ്ങില്‍ നിന്നും വവ്വാല്‍ അടക്കമുള്ള പക്ഷികളില്‍ നിന്നും രക്ഷനേടാനാണിത്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ കുലകള്‍ പൊതിഞ്ഞു സംരക്ഷിക്കുന്നത് സ്ഥിരമാണ്. ഇന്ത്യകഴിഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് വാഴക്കൃഷി കൂടുതലായുള്ളത്. കോസ്റ്ററിക്ക, കൊളംബിയ, ഇക്വാഡോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ മിക്കവാറും തോട്ടങ്ങളില്‍ പഴങ്ങള്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞു സൂക്ഷിക്കും. നല്ല തൂക്കവും ഭംഗിയുമുള്ള പഴങ്ങള്‍ ലഭിക്കുന്നതിനാല്‍ കയറ്റുമതി ചെയ്യുമ്പോള്‍ മികച്ച വിലയും ലഭിക്കും.
🔹 പൊതിയുന്ന രീതി
വിരിഞ്ഞ് കൂമ്പൊടിച്ച് ഓരോ കായയുടെയും അറ്റത്തുള്ള പെണ്‍പൂശകലങ്ങള്‍ നുള്ളിയാണ് വായുസഞ്ചാരം സാധ്യമാക്കുന്ന കവറുകള്‍ കൊണ്ടു കുലകള്‍ പൊതിയുക. കവറിന്റെ താഴ്ഭാഗം തുറന്നു കിടക്കം.
🔹 ഗുണങ്ങള്‍
ആകര്‍ഷകമായ നിറത്തിലുള്ള പഴങ്ങള്‍ ഇതു മൂലം ലഭിക്കും. സാധാരണ രീതിയില്‍ വളരുന്ന കുലയേക്കാള്‍ 15 മുതല്‍ 20 ശതമാനം കൂടുതല്‍ തൂക്കം ലഭിക്കും. മൂപ്പെത്തിയ വാഴകുലകള്‍ ഏഴു മുതല്‍ പത്ത് ദിവസം കൊണ്ടു കുലകള്‍ പഴുത്ത് പാകമാകും. കറുത്ത പാടുകളോ മറ്റു കേടുപാടുകളോ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. ഇതിനാല്‍ കുല കാണാന്‍ നല്ല ഭംഗിയായിരിക്കും, മികച്ച വില ലഭിക്കുകയും ചെയ്യും.
🔹 നമുക്കും പരീക്ഷിക്കാം
കാഴ്ചക്കുല ഇനത്തില്‍പ്പെടുന്ന ചെങ്ങാലിക്കോടന്‍ മാത്രമാണ് കേരളത്തില്‍ പൊതിഞ്ഞു സംരക്ഷിക്കാറാണ്. ഇതിനു മോഹവിലയും ലഭിക്കാറുണ്ട്. നമ്മുടെ തൊടിയില്‍ വളരുന്ന വാഴയിലെ കുലകളും ഒന്നു പൊതിഞ്ഞു നോക്കൂ.