അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. വഴുതനങ്ങ, കത്തിരിക്ക തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പച്ചക്കറി ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടുവര്‍ഷം വരെ വിളവെടുക്കാം.
വഴുതന കൃഷി (Eggplant cultivation)ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത, ഹരിത, നീലിമ, സൂര്യ തുടങ്ങി നിരവധിയിനം വഴുതന ഇങ്ങള്‍ ലഭ്യമാണ്.
. വിത്ത് പാകിയാണ് വഴുതന തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുകയാണ് ചെയ്യുക. വിത്ത് ശേഖരിക്കാനുള്ള ഒരു എളുപ്പമാര്‍ഗ്ഗം, മൂത്ത കായകള്‍ എടുത്തു നടുവേ മുറിക്കുക.
. ഒരു പാത്രം വെള്ളം എടുത്തു വിത്തുള്ള ഭാഗം അതില്‍ ഇടുക. നന്നായി കഴുകി, അവശിഷ്ട്ടങ്ങള്‍ നീക്കി ഒരു അരിപ്പ ഉപയോഗിച്ചു വെള്ളം കളയുക. ഈ വിത്തുകള്‍ ഉണക്കി സൂക്ഷിക്കണം.
വിത്തുകള്‍ പാകുന്ന വിധം
.മെയ്, ജൂണ്‍ മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും ഉചിതം.
.പാകേണ്ട വിത്തുകള്‍ എടുക്കുക.
.വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം സ്യുടോമോണസ് കലര്‍ത്തിയ വെള്ളത്തില്‍ മുക്കിവയ്ക്കുക.
.ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി മുക്കി വെക്കാം.
.ഗ്രോബാഗിലോ ചെടിച്ചട്ടിയിലോ തറയില്‍ വിരിച്ച മണലിലോ വിത്ത് വിതക്കാം.
.വിത്തുകൾ പാകുമ്പോൾ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക.
.രാവിലെയും വൈകിട്ടും മിതമായി നനക്കാം.
.വിതയ്ക്കുന്ന എല്ലാ വിത്തുകളും മുളയ്ക്കണമെന്നില്ല.
വിത്തുകള്‍ മുളച്ചതിനു ശേഷം
.വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകള്‍ വന്നശേഷം. അല്ലെങ്കില്‍ തൈകള്‍ പത്ത് സെന്റീമീറ്റര്‍ ഉയരം വന്നാല്‍ ഇളക്കിമാറ്റി നടാം.
.ആരോഗ്യമുള്ള തൈകള്‍ മാത്രം നടാന്‍ തിരഞ്ഞെടുക്കുക.
.വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം.
. നടാനായി ഗ്രോ ബാഗ്, പ്ലാസ്റ്റിക് ചാക്ക് എന്നിവ ഉപയോഗിക്കാം.
.മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലര്‍ത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം.
.അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ ചേര്‍ത്തുകൊടുക്കാം.
.ചെടി വളരുന്നതിനനുസരിച്ച് ജൈവവളം ചേര്‍ക്കാം.
.സ്യൂഡോമോണസ് ലായനി രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.