✒ തക്കാളി ദഹനത്തെ ഉണ്ടാക്കുകയും കരള്, പ്ലീഹ, മുതലായവയുടെ പ്രവർത്തനത്തെ സഹായിക്കുകയും, കഫത്തെ ഇളക്കി കളയാനും, രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, നല്ല ആരോഗ്യത്തെ ഉണ്ടാക്കുവാനും സഹായിക്കും.
✒ ഗർഭിണികൾ തക്കാളി കഴിച്ച് കൊണ്ടിരുന്നാൽ അവർക്ക് ഉണ്ടാകുന്ന തലചുറ്റൽ, തളർച്ച, ശരീരവേദന, പല്ലുവേദന, വയറു വീർപ്പ്, മലബന്ധം മുതലായവ ഉണ്ടാകാതെയിരിക്കാനും, ആരോഗ്യം ഉള്ള കുട്ടി ഉണ്ടാകുവാനും ഏറെ സഹായകരമാണ്.
കുട്ടികൾക്കും ഏറെ നല്ലതാണ് തക്കാളി കഴിക്കുന്നത്.
✒ ദിവസവും ഒരുകപ്പ് തക്കാളി സൂപ്പ് കുടിക്കുന്നത് ഹൃദ്രരോഗം, കരൾ സംബന്ധമായ അസുഖങ്ങള്ളുവർക്ക് ഏറെ നല്ലതാണ്.
✒ തക്കാളി നീരും, മധുര നാരങ്ങാനീരും സമം ചേർത്ത് അരി പൊടിയിൽ കുഴച്ച് മുഖത്ത് പുരട്ടിയാൽ മുഖക്കുരു വരാതിരിക്കുകയും മുഖസൗന്ദര്യം വർദ്ധിക്കുകയും ചെയ്യും.
✒ തക്കാളി നീര് തേൻ ചേർത്ത് പുരട്ടിയാൽ നിറം വർദ്ധിക്കും.
✒ ഒട്ടുമിക്ക സ്ത്രീകളിലും കണ്ടുവരുന്നതാണ് മാസമുറ സമയത്ത് മുഖത്ത് കുരുക്കൾ ഉണ്ടാകുന്നത് അതിന് തക്കാളി നീര് പുരട്ടുന്നത് ഏറെ നല്ലതാണ്.
✒ കണ്ണിന്റെ തടങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറുന്നതിന് തക്കാളി കുരു ഉണക്കി പൊടിച് തേനും ചേർത്ത് പുരട്ടുന്നത് നല്ലതാണ്.
✒
കിഡ്‌നി സ്റ്റോൺ , യൂറിക്ക് ആസിഡ് മുതലായ അസുഖങ്ങൾ ഉള്ളവർ അമിതമായി തക്കാളി കഴിക്കുന്നത് നന്നല്ല.
( ഇത് ഒരു പൊതുജന അറിവിലേക്കായി മാത്രം നൽകുന്നു )
വിവരണം:
ഡി.വി.ഷൈൻ വൈദ്യർ,
ശ്രീ കായകൽപ്പം വൈദ്യശാല,
നിലമ്പൂർ, ചുങ്കത്തറ