കൊതുകിനെ അകറ്റുന്ന 10 സസ്യങ്ങളെ പരിചയപ്പെടാം


ഏറ്റവും വലിയ ശല്യക്കാരാണ്‌ കൊതുകുകള്‍. പുറത്തിറങ്ങി ഒന്നും ചെയ്യാന്‍ ഇവ സമ്മതിക്കില്ല. കൊതു കടിച്ചാല്‍ ചൊറിച്ചിലുണ്ടാക്കും എന്നുമാത്രമല്ല മലേറിയ പോലെ വിവിധ തരം രോഗങ്ങള്‍ പരത്തുകയും ചെയ്യും.


കൊതുക്‌ തിരികള്‍, ക്രീമുകള്‍, ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍, ഔഷധ തൈലങ്ങള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ കൊതുകുകളെ അകറ്റാനായി പലരും പരീക്ഷിച്ച്‌ നോക്കാറുണ്ട്‌. എന്നാല്‍ ഇതില്‍ പലതും പലര്‍ക്കും അലര്‍ജി ഉണ്ടാക്കുകയും തൊണ്ട, മൂക്ക്‌, ചര്‍മ്മം എന്നിവയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.


  ചിലര്‍ കൊതുക്‌ നിവാരണത്തിനായി രാസവസ്‌തുക്കള്‍ ഉപയോഗിക്കാറുണ്ട്‌. ഇത്‌ ആരോഗ്യത്തിനും അന്തരീക്ഷത്തിനും ഒരുപോലെ ഹാനികരമാണ്‌.


കൊതുകുകളെ പ്രകൃത്യാ നിയന്ത്രിക്കണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ മുറ്റത്ത്‌ കൊതുകിനെ അകറ്റുന്ന ചില സസ്യങ്ങള്‍ നട്ടുവളര്‍ത്തുക. ഇവ കൊതുകുകളെ അകറ്റുന്നതിനൊപ്പം മുറ്റത്തിന്‌ ഭംഗിയും നല്‍കും.



                    വീട്ടില്‍ നടാവുന്ന ചില കൊതുക്‌ നാശിനി സസ്യങ്ങള്‍



1. റോസ്‌മേരി (Rosemary)





റോസ്‌മേരി സസ്യത്തില്‍ അടങ്ങിയിട്ടുള്ള എണ്ണ പ്രകൃതിദത്ത കൊതുക്‌ നാശിനിയായി പ്രവര്‍ത്തിക്കും. നാല്‌-അഞ്ച്‌ അടി വരെ പൊക്കത്തില്‍ വളരുന്ന ഇവയില്‍ നീലപൂക്കളാണുണ്ടാവുക. ചൂടുള്ള കാലാവസ്ഥയിലാണ്‌ ഇവ നന്നായി വളരുക. തണുപ്പുകാലം ഇവയ്‌ക്ക്‌ അതിജീവിക്കാന്‍ കഴിയില്ല അതിനാല്‍ ചൂട്‌ ലഭ്യമാക്കണം. അതിനാല്‍ ചെടിച്ചട്ടിയില്‍ നട്ട്‌ ശൈത്യകാലത്ത്‌ അകത്തേയ്‌ക്ക്‌ മാറ്റുക. ചൂട്‌ കാലത്ത്‌ കൊതുകുകളെ അകറ്റാന്‍ റോസ്‌മേരി നട്ട്‌ ചട്ടി മുറ്റത്ത്‌ എടുത്ത്‌ വയ്‌ക്കുക. റോസ്‌മേരി കൊതുക്‌ നാശിനി തയ്യാറേക്കണ്ട വിധം ഇങ്ങനെയാണ്‌: റോസ്‌മേരി സുഗന്ധതൈലം 4 തുള്ളി , കാല്‍കപ്പ്‌ ഒലീവ്‌ എണ്ണയില്‍ ചേര്‍ത്തിളക്കി തണുപ്പുള്ളതും ഉണങ്ങിയതുമായ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുക.



2. ഇഞ്ചിപ്പുല്ല്‌  (Lemongrass)



കൊതുകിനെ അകറ്റാന്‍ ഇഞ്ചിപ്പുല്ല്‌ വളരെ ഫലപ്രദമാണ്‌. ഇളം വയലറ്റ്‌ പൂക്കളോട്‌ കൂടിയ ഈ ചെടികള്‍ 2 മീറ്റര്‍ വരെ വളരും. ഇഞ്ചപ്പുല്ലില്‍ നിന്നെടുക്കുന്ന എണ്ണ മെഴുകുതിരി , സുഗന്ധദ്രവ്യം,റാന്തല്‍ , വിവിധ ഔഷധ ഉത്‌പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കാറുണ്ട്‌. ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ഇഞ്ചിപ്പുല്ല്‌


നല്ലതാണ്‌.കൊതുകുകളെ അകറ്റുന്നതിന്‌ ഇഞ്ചിപ്പുല്ല്‌ എണ്ണ ഒഴിച്ച തിരികള്‍ കത്തിച്ച്‌ റാന്തല്‍ മുറ്റത്ത്‌ വയ്‌ക്കുക. ഫംഗസുകളെനശിപ്പിക്കാനുള്ള കഴിവും ഇഞ്ചിപ്പുല്ലിനുണ്ട്‌ ഇഞ്ചിപ്പുല്ല്‌ എണ്ണ ചര്‍മ്മത്തിന്‌ ദോഷകരമല്ല, ഏറെ നേരം ഇത്‌ ഉപയോഗിക്കാവുന്നതാണ്‌. പൊതുവില്‍ ദോഷവശങ്ങള്‍ കുറഞ്ഞ സസ്യമാണിത്‌.


3.ബന്തി(ചെണ്ടുമല്ലി)  Banthi (Chendumalli)




പല ജീവികള്‍ക്കും ജന്തുക്കള്‍ക്കും മനുഷ്യര്‍ക്കും ഇഷ്ടപ്പടാത്ത ഒരു മണമാണ്‌ ഇവയ്‌ക്ക്‌ . ആറ്‌ ഇഞ്ച്‌ മുതല്‍ 3 അടി വരെ ഈ സസ്യങ്ങള്‍ വളരും.ബന്തിയില്‍ തന്നെ ആഫ്രിക്കന്‍, ഫ്രഞ്ച്‌ എന്നിങ്ങനെ രണ്ട്‌ തരം സസ്യങ്ങള്‍ ഉണ്ട്‌. ഇവ രണ്ടും കൊതുകുകളെ അകറ്റാന്‍ ഫലപ്രദമാണ്‌. പച്ചക്കറികള്‍ക്കൊപ്പവും ഇവ നടുന്നത്‌ മുഞ്ഞ പോലുള്ള പ്രാണികളെ അകറ്റാന്‍ സഹായിക്കും. മഞ്ഞ തൊട്ട്‌ കടും ഓറഞ്ച്‌, ചുവപ്പ്‌ വരെയള്ള വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഇവയിലുണ്ടാകും. സൂര്യനെ ഇഷ്ടപ്പെടുന്ന ചെടികളായതിനാല്‍ ഇവ തണല്‍ വരുന്ന സ്ഥലങ്ങളില്‍ നട്ടാല്‍ വളരാന്‍ താമസിക്കും. കൊതുകിനെ നിയന്ത്രിക്കാന്‍ ബന്തി ചെടികള്‍ മുറ്റത്തും തോട്ടത്തിലും മറ്റും നടുക.


4. കാറ്റ്‌നിപ്‌  (Catnip)




പുതിന ഇനത്തില്‍ പെടുന്ന ഒരു സസ്യമാണ്‌ ഇവ. അടുത്തിടെയാണ്‌ ഇവ കൊതുകു നാശിനിയാണന്ന്‌ പ്രഖ്യാപിക്കപ്പെട്ടത്‌. ഡീറ്റിനേക്കാള്‍ പത്ത്‌ മടങ്ങ്‌ ഫലപ്രദമാണ്‌ ഇവയെന്നാണ്‌ അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. അനേക വര്‍ഷം നിലനില്‍ക്കുന്ന ഈ സസ്യങ്ങള്‍ മൂന്ന്‌ അടി വരെ വളരും. വെയില്‍ വീഴുന്ന അല്ലെങ്കില്‍ ഭാഗികമായി വെയില്‍ വീഴുന്ന സ്ഥലങ്ങളില്‍ വേണം ഇവ നടാന്‍. വെളുത്തതോ ഇളം വയലറ്റ്‌ നിറത്തിലോ ഉള്ള പൂക്കളാണ്‌ ഇവയില്‍ ഉണ്ടാവുക. കൊതുകുകളെയും മറ്റ്‌ പ്രാണികളെയും നിയന്ത്രിക്കാന്‍ ഈ സസ്യങ്ങള്‍ വീടിന്റെ പുറക്‌ വശത്ത്‌ നടുക. കാറ്റ്‌നിപ്പിന്റെ മണം പൂച്ചകള്‍ക്ക്‌ പ്രിയപ്പെട്ടതായതിനാല്‍ ഇവ സംരക്ഷിക്കാന്‍ ഇതിന്‌ ചുറ്റും വേലി കെട്ടുന്നത്‌ നല്ലതാണ്‌. കൊതുകുകളെ നശിപ്പിക്കാന്‍ വിവിധ രീതിയില്‍ ഈ സസ്യങ്ങള്‍ ഉപയോഗിക്കാം. ഇലകള്‍ ചതച്ചിട്ടും എണ്ണയായി ചര്‍മ്മത്തില്‍ പുരട്ടിയും ഇവ ഉപയോഗിക്കാം.


5. അജെരാറ്റം  (Ageratum)




മറ്റൊരു കൊതുക്‌ നാശിനി സസ്യമാണിത്‌. കൂമെറിന്‍ ഉത്‌പാദിപ്പിക്കുന്ന ഇളം നീല, വെള്ള നിറത്തിലുള്ള പൂക്കള്‍ ആണ്‌ ഇവയിലേത്‌. ഇതിന്റെ മണം കൊതുകുകളെ അകറ്റും. വിപണികളില്‍ ലഭിക്കുന്ന കൊതുക്‌ നാശിനികളിലും സുദന്ധദ്രവ്യങ്ങളിലും കൂമറിന്‍ സാധാരണയായി ഉപയോഗിക്കുന്നുണ്ട്‌. ചര്‍മ്മത്തിന്‌ ദോഷം ചെയ്യുന്ന അനാവശ്യ ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അജെരാറ്റം തേയ്‌ക്കരുത്‌. പൂര്‍ണമായോ ഭാഗികമായോ വെയില്‍ ഉള്ള സ്ഥലങ്ങളില്‍ വളരുന്ന ഈ സസ്യങ്ങള്‍ വേനല്‍ക്കാലത്താണ്‌ പൂക്കുന്നത്‌.


6. ഹോഴ്‌സ്‌ മിന്റ്‌  (Horse Mint)





കൊതുകുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊരു സസ്യമാണിത്‌. പ്രത്യേക പരിഗണനവേണ്ടാത്തതും അതേസമയം വളരെ വര്‍ഷം നില്‍ക്കുന്നതുമായൊരു സസ്യമാണിത്‌. ഇഞ്ചിപ്പുല്ലിന്റേതിന്‌ സമാനമായ മണമാണ്‌ ഇവയ്‌ക്കും. ചൂടുള്ള കാലാവസ്ഥയില്‍ മണല്‍പ്രദേശത്ത്‌ വളരുന്ന ഇവയില്‍ പിങ്ക്‌ പൂക്കളാണ്‌ ഉണ്ടാവുക. ഹോഴ്‌സ്‌ മിന്റിന്‌ ഫംഗസുകളെയും ബാക്ടീരിയകളെയും നശിപ്പിക്കാനുള്ള കഴിവുണ്ട്‌. പനിയ്‌ക്കുള്ള ഒരു ഔഷധം കൂടിയാണിവ.


7. വേപ്പ്‌  (Neem)




ചെറുപ്രാണികളെ അകറ്റാന്‍ ശേഷിയുള്ള വേപ്പ്‌ ശക്തമായൊരു കൊതുക്‌ നാശിനിയാണ്‌. വേപ്പ്‌ അടങ്ങിയിട്ടുള്ള നിരവധി കൊതുക്‌ നാശിനികളും ബാമുകളും വിപണിയില്‍ ലഭ്യമാണ്‌. കൊതുകുകളെ അകറ്റാന്‍ വേപ്പ്‌ വെറുതെ മുറ്റത്ത്‌ വളര്‍ത്തിയാല്‍ മതി. വേപ്പില പുകയ്‌ക്കുകയോ വേപ്പെണ്ണ മണ്ണെണ്ണ വിളക്കില്‍ ചേര്‍ക്കുകയോ ചെയ്യാം. കൊതുകുകളെ അകറ്റാന്‍ വേപ്പെണ്ണ ചര്‍മ്മത്തില്‍ പുരട്ടാം. കൊതുകുകളെ അകറ്റാനുള്ള വേപ്പിന്റെ സവിശേഷത മലേറിയയെ പ്രതിരോധിക്കാന്‍ വളരെ ഫലപ്രദമാണ്‌.


8.കര്‍പ്പൂര വള്ളി   (Camphor sprig )




കര്‍പ്പൂര വള്ളി കൊതുകുകളെ ഫലപ്രദമായി പ്രതിരോധിക്കും.ഇവ വളരുന്നതിന്‌ അധികം ശ്രദ്ധ നല്‍കേണ്ട ആവശ്യമില്ല. നാല്‌ അടി വരെ വളരുന്ന ഈ സസ്യങ്ങള്‍ക്ക്‌ ചൂടുള്ള കാലാവസ്ഥയാണ്‌ ആവശ്യം. രാസവസ്‌തുക്കള്‍ ഇല്ലാത്ത കൊതുക്‌ നാശിനി ഉണ്ടാക്കുന്നതിന്‌ കര്‍പ്പൂര തൈലം വെള്ളത്തില്‍ ചേര്‍ത്ത്‌ നേരിട്ട്‌ ചര്‍മ്മത്തില്‍ പുരട്ടാം. കൊതുകുകളെ നിയന്ത്രിക്കുന്നതിന്‌ കര്‍പ്പൂര വള്ളി ചട്ടികളില്‍ നട്ട്‌ ഇരിപ്പിടങ്ങള്‍ക്ക്‌ സമീപം വയ്‌ക്കുക. കൊതുകിനെ അകറ്റാന്‍ കര്‍പ്പൂര തൈലം കൈകളിലും കാലുകളിലും കഴുത്തിലും മറ്റും പുരട്ടാം.


9. തുളസി   (Tulsi)


കൊതുകുകളെ അകറ്റുന്ന മറ്റൊരു സസ്യം തുളസിയാണ്‌.ഇലകള്‍ ചതയ്‌ക്കാതെ തന്നെ സുഗന്ധം പരത്തുന്ന സസ്യമാണ്‌ തുളസി. കൊതുകുകളെ നിയന്ത്രിക്കുന്നതിന്‌ മുറ്റത്ത്‌ തുളസി നടുന്നത്‌ നല്ലതാണ്‌. കൈനിറയെ തുളസിയില എടുത്ത്‌ ചതച്ച്‌ ചര്‍മ്മത്തില്‍ പുരട്ടുന്നതും കൊതുകുകളെ അകറ്റാന്‍ സഹായിക്കും. ആഹാരത്തിന്‌ രുച ിപകരാനും ഇവ ഉപയോഗിക്കാറുണ്ട്‌.


(കൊതുകിനെ അകറ്റാന്‍ ഏത്‌ തരം തുളസിയും ഉപയോഗിക്കാം. എന്നാല്‍, നാരങ്ങ തുളസി, കറുവപ്പട്ട തുളസി തുടങ്ങിയവയാണ്‌ കൂടുതല്‍ ഫലപ്രദം.)


10. ലെമണ്‍ ബാം    (Lemon balm)






കൊതുകിനെ അകറ്റാന്‍ ഫലപ്രദമാണ്‌ ലെമണ്‍ ബാം. വളരെ വേഗം വളരുന്ന ലെമണ്‍ ബാം സസ്യത്തിന്‌ പടരാന്‍ സ്ഥലമാവശ്യമാണ്‌.ലെമണ്‍ ബാം ഇലകളില്‍ സിട്രോനെല്ലല്‍ ധാരാളം അടങ്ങിയിട്ടുണ്‌്‌. വിപണിയില്‍ ലഭിക്കുന്ന നിരവധി കൊതുക്‌ നാശിനികളില്‍ സിട്രോനെല്ലല്‍ അടങ്ങിയിട്ടുണ്ട്‌. വിവിധ തരം ലെമണ്‍ ബാമുകളില്‍ 38 ശതമാനം വരെ സിട്രോനെല്ലല്‍ അടങ്ങിയിട്ടുണ്ട്‌. കൊതുകുകളെ അകറ്റാന്‍ മുറ്റത്ത്‌ ഈ സസ്യം നട്ടു വളര്‍ത്തുക.


(കൊതുകുകളെ അകറ്റി നിര്‍ത്താന്‍ ചര്‍മ്മത്തില്‍ ഇതിന്റെ ഇലകള്‍ ചതച്ച്‌ പുരട്ടുന്നതും നല്ലതാണ്‌.)




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section