കടുത്ത വേനലിൽ ചെടികൾ കരിഞ്ഞുണങ്ങുന്നുണ്ടോ?
ചൂടിനെ ചെറുക്കാൻ 5 നാടൻ പ്രയോഗങ്ങൾ!
പച്ചക്കറികളെ വേനൽച്ചൂടിൽ നിന്നും സംരക്ഷിക്കാൻ പൂർവ്വികർ പരീക്ഷിച്ച വഴികൾ ☀️
🌱 കൃഷി പരിപാലനം | Summer Plant Careകേരളത്തിൽ വേനൽക്കാലം കടുക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് പച്ചക്കറി കൃഷിയിലാണ്. കൂടിയ ചൂടും കീടങ്ങളുടെ ശല്യവും ചെടികളെ വേഗത്തിൽ നശിപ്പിക്കുന്നു. കൊടുംചൂടിൽ നിന്നും പച്ചക്കറികളെ സംരക്ഷിക്കാൻ പണ്ടുകാലം മുതൽ നമ്മുടെ പൂർവ്വികർ പരീക്ഷിച്ചിരുന്ന 5 മികച്ച നാടൻ വിദ്യകൾ ഇതാ:
- 1. വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം: വേനൽക്കാലത്ത് വെള്ളീച്ചകളും മൈറ്റുകളും കാരണം ഇലകൾ മഞ്ഞളിക്കുകയും ചുരുളുകയും ചെയ്യും. ഇത് തടയാൻ രണ്ടാഴ്ച കൂടുമ്പോൾ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതമോ വേപ്പിൻകുരു സത്തോ ചെടികളിൽ തളിച്ചുകൊടുക്കാം.
- 2. സ്യൂഡോമോണാസ് പ്രയോഗം: വാട്ടരോഗം, ഇലപ്പുള്ളി രോഗം തുടങ്ങിയ കുമിൾ രോഗങ്ങൾ തടയാൻ മിത്രബാക്ടീരിയയായ സ്യൂഡോമോണാസ് വളരെ നല്ലതാണ്. 20 ഗ്രാം പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കുക.
- 3. ഫിഷ് അമിനോ ആസിഡ്: കീടങ്ങളെ നശിപ്പിക്കാനും ചെടിയുടെ വളർച്ച ത്വരിതപ്പെടുത്താനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫിഷ് അമിനോ ആസിഡ് ചെടികളിൽ തളിച്ചുകൊടുക്കുന്നത് മികച്ച റിസൾട്ട് നൽകും.
- 4. നിരന്തര നിരീക്ഷണം: രാസവളങ്ങളേക്കാൾ മികച്ചത് നമ്മുടെ നിരീക്ഷണമാണ്. ദിവസവും ചെടികൾ പരിശോധിച്ച് പുഴുക്കളെയും മുട്ടകളെയും തുടക്കത്തിൽ തന്നെ നശിപ്പിക്കുക.
- 5. സ്പെഷ്യൽ ജൈവവളം: 10 കിലോ പച്ചച്ചാണകം, ഒരു കിലോ വീതം എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ഇരട്ടി വെള്ളത്തിൽ 5 ദിവസം പുളിപ്പിക്കാൻ വെക്കുക. ശേഷം ഇതിന്റെ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് തടത്തിൽ ഒഴിച്ചുകൊടുത്താൽ വേനലിലും ചെടികൾ തഴച്ചുവളരും.
📢 ഓൺലൈൻ പരിശീലന ക്ലാസ്സ്
ആധുനിക കൃഷിരീതികൾ പഠിക്കാൻ ഒരു മികച്ച അവസരം! 🚀
- ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
- ✅ നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ)
- ✅ തിയ്യതി: 2026 ഏപ്രിൽ 15 | സമയം: രാത്രി 7:00 - 9:00
- ✅ ഫീസ്: ₹149/- മാത്രം
👇 ഇതും വായിക്കുക 👇
*തക്കാളിയുടെ ചുവടുഭാഗം കറുത്ത് അഴുകുന്നുണ്ടോ? ബ്ലോസം എൻഡ് റോട്ട് മാറ്റാൻ ഈ കാര്യങ്ങൾ ചെയ്യാം | Tomato Blossom End Rot Management*