ആയുർവേദത്തിന്റെ സഞ്ജീവനി:
വാണിജ്യാടിസ്ഥാനത്തിൽ തുളസി കൃഷി
നടീൽ മുതൽ വിളവെടുപ്പ് വരെ KAU നിർദ്ദേശങ്ങൾ 🌿
🌱 ഔഷധ സസ്യങ്ങൾ | Thulasi Farmingനമ്മുടെ വീട്ടുമുറ്റത്ത് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് തുളസി (Ocimum tenuiflorum). ഇതിന്റെ എല്ലാ ഭാഗങ്ങളും ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ഓയിൽ എടുക്കാനും, ആന്റിബയോട്ടിക് ആയും, ചുമ മാറാനുമെല്ലാം ഇത് ഉപയോഗിക്കുന്നു.
നഴ്സറിയും നടീലും 🌱
- വെള്ളം കെട്ടിനിൽക്കാത്ത മണ്ണാണ് ഇതിന് ഏറ്റവും അനുയോജ്യം. വിത്ത് പാകിയാണ് തൈകൾ ഉൽപ്പാദിപ്പിക്കുന്നത്.
- ഒരു ഹെക്ടറിന് 500 ഗ്രാം വിത്ത് വേണ്ടിവരും. വിത്തുകൾ വളരെ ചെറുതായതിനാൽ, വിത്തിന്റെ 4 മടങ്ങ് അളവ് മണലുമായി കലർത്തി വേണം പാകാൻ.
- 8-12 ദിവസത്തിനുള്ളിൽ വിത്ത് മുളയ്ക്കുകയും, 6 ആഴ്ച പ്രായമാകുമ്പോൾ പ്രധാന കൃഷിയിടത്തിലേക്ക് പറിച്ച് നടുകയും ചെയ്യാം.
- കൃഷിയിടത്തിൽ 40 cm അകലത്തിൽ വാരങ്ങൾ (ridges) എടുത്ത് അതിൽ 30 cm അകലത്തിലായി തൈകൾ നടാം. ഹെക്ടറിന് 10 ടൺ ചാണകപ്പൊടി നൽകണം.
വിളവെടുപ്പ് 📦
നട്ട് രണ്ടാഴ്ചത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളിലും, പിന്നീട് ആഴ്ചയിൽ രണ്ടുതവണയും നനച്ചുകൊടുക്കണം. നട്ട് 90-95 ദിവസങ്ങൾക്കുള്ളിൽ വിളവെടുപ്പ് നടത്താം. തറനിരപ്പിൽ നിന്നും 15-20 cm മുകളിലായി മുറിച്ചെടുത്താണ് വിളവെടുക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കുക: നല്ല വെയിലുള്ള ദിവസങ്ങളിൽ വിളവെടുക്കുന്നത് ചെടിയിലെ എണ്ണയുടെ അളവ് വർദ്ധിപ്പിക്കാൻ (increase the oil content) സഹായിക്കും.
📢 ഓൺലൈൻ പരിശീലന ക്ലാസ്സ്
ആധുനിക കൃഷിരീതികൾ പഠിക്കാൻ ഒരു മികച്ച അവസരം! 🚀
- ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
- ✅ നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ)
- ✅ തിയ്യതി: 2026 ഏപ്രിൽ 15 (ബുധനാഴ്ച) | സമയം: രാത്രി 7:00 - 9:00
- ✅ ഫീസ്: ₹149/- മാത്രം
👇 ഇതും വായിക്കുക 👇
മാമ്പഴങ്ങളിലെ 'കോഹിനൂർ'; പഞ്ഞിയിൽ കിടത്തി മാത്രം സൂക്ഷിക്കുന്ന രാജകീയ മാമ്പഴം 'കോഹിത്തൂർ' | Kohitur Mango West Bengal |