📝 പ്രമോദ് മാധവൻ എഴുതുന്നു...
തെരഞ്ഞെടുപ്പ് കാലമാണല്ലോ? ഓരോ മുന്നണികളും മധുര വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ മയക്കുന്ന കാലം... "നമ്മൾ വരും, എല്ലാം ശരിയാകും", "നമ്മളല്ലെങ്കിൽ പിന്നെ യാര്?", "മാറാത്തത് ഇനി മാറ്റും", "This time for Africa" എന്നൊക്കെയാണ് മുന്നണികളുടെ ടാഗ്ലൈനുകൾ! സത്യത്തിൽ ഒരു വികസിതമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഭരണകൂടങ്ങളിൽ നിന്നും പൊതുജനം പ്രതീക്ഷിക്കുന്നത് എന്താണ്?
തെരഞ്ഞെടുപ്പ് കാലമാണല്ലോ? ഓരോ മുന്നണികളും മധുര വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ മയക്കുന്ന കാലം... "നമ്മൾ വരും, എല്ലാം ശരിയാകും", "നമ്മളല്ലെങ്കിൽ പിന്നെ യാര്?", "മാറാത്തത് ഇനി മാറ്റും", "This time for Africa" എന്നൊക്കെയാണ് മുന്നണികളുടെ ടാഗ്ലൈനുകൾ! സത്യത്തിൽ ഒരു വികസിതമായിക്കൊണ്ടിരിക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഭരണകൂടങ്ങളിൽ നിന്നും പൊതുജനം പ്രതീക്ഷിക്കുന്നത് എന്താണ്?
1. അടിസ്ഥാന സൗകര്യങ്ങൾ (Infrastructure & Amenities)
- 🛣️ നല്ല റോഡുകളും, അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളും ഒഴിവാക്കി സ്വതന്ത്രമായി ആളുകൾക്ക് നടക്കാൻ കഴിയുന്ന വൃത്തിയുള്ള പാതയോരങ്ങളും നടപ്പാതകളും.
- 🚏 നല്ല കാത്തിരുപ്പ് കേന്ദ്രങ്ങൾ, ശുദ്ധമായതും നിലയ്ക്കാത്തതുമായ കുടിവെള്ള സൗകര്യം.
- 🚌 കാര്യക്ഷമമായ പൊതുഗതാഗതം, വൃത്തിയുള്ള അറവ് ശാലകൾ, കാര്യക്ഷമമായ പൊതു മാലിന്യ സംസ്കരണ സംവിധാനങ്ങൾ.
- ⚡ പുനരുപയോഗ ഊർജ്ജ ഉത്പാദനത്തിന് പ്രോത്സാഹനം നൽകുന്ന പദ്ധതികൾ, കഴിയുന്നത്ര ഡിജിറ്റൽ കറൻസി പ്രോത്സാഹിപ്പിക്കൽ.
- 🌳 നല്ല ശ്മശാനങ്ങൾ, കുട്ടികൾക്കും യുവാക്കൾക്കും മികച്ച കളിസ്ഥലങ്ങൾ, നീന്തൽ കുളങ്ങൾ.
2. കാർഷികം, പരിസ്ഥിതി (Agriculture & Environment)
- 🌱 കൃഷിയ്ക്ക് മാത്രമായി ഒരു പ്രത്യേക വാർഷിക ബജറ്റ്. കർഷകർക്ക് മെച്ചപ്പെട്ട സാമൂഹ്യ ആദരവ് ഉറപ്പ് വരുത്താനുള്ള നടപടികൾ.
- 🚜 ഒരു കർഷകൻ ഒരു കൊല്ലം മൊത്തം എത്ര ഉത്പാദനം നടത്തി എന്ന് കണക്കാക്കാനും അതിന് ആനുപാതികമായ സാമ്പത്തിക പ്രോത്സാഹനം (Incentives) നൽകാനുമുള്ള പദ്ധതികൾ.
- 🏬 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്വന്തമായ ഷോപ്പിംഗ് കോംപ്ലക്സുകളിൽ കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ ഏറ്റവും കണ്ണായ ഒരിടം നൽകൽ.
- 🏭 ഓരോ പഞ്ചായത്തിലും സ്കിൽ പാർക്ക് (Skill park), കാർഷിക സംസ്കരണത്തിനായി കോമൺ ഫെസിലിറ്റി സെന്ററുകൾ (Common Facility Centre). കാർഷിക നഴ്സറികൾക്ക് കൃത്യമായ ഗുണനിലവാര സംവിധാനങ്ങൾ.
- ⚠️ കൃഷിഭൂമി തരിശിടുന്നവർക്ക് പിഴ. തരിശ് ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുന്നവർക്ക് ഉത്പാദിപ്പിച്ച അളവിന് അനുസൃതമായ ഇൻസെന്റീവുകൾ.
- 💧 എല്ലാ വീടുകളിലും ജല സംരക്ഷണം, മാലിന്യ പുനരുപയോഗം, പോഷകത്തോട്ടങ്ങൾ എന്നിവ ഉറപ്പ് വരുത്താനുള്ള നടപടികളും ഒത്താശകളും. കാട്, കാവുകൾ, കുളങ്ങൾ എന്നിവയുടെ പൊതുജന പങ്കാളിത്തത്തോടെയുള്ള സംരക്ഷണം.
🔥 Don't Miss (ശ്രദ്ധിക്കുക)
👉 7 ഗ്രാമങ്ങൾക്ക് നടുവിലൊരു രഹസ്യ വന്യജീവി സങ്കേതം! രാജസ്ഥാനിലെ ഈ അത്ഭുതക്കാഴ്ച കാണാം
3. ഭരണനിർവ്വഹണം, നിയമം (Governance & Justice)
- 🏢 എല്ലാ സർക്കാർ ആഫീസുകളിൽ നിന്നും കാര്യക്ഷമമായ സേവന ലഭ്യത. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ സത്വര നടപടികൾ.
- 💻 പ്രവൃത്തി സമയങ്ങളിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അവരവരുടെ ഇരിപ്പിടങ്ങളിൽ ഉണ്ട് എന്ന് ഉറപ്പ് വരുത്താനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ.
- 📈 ഉദ്യോഗസ്ഥരുടെ കർമ്മ കുശലതയും പൊതുജന സേവന തത്പരതയും സത്യസന്ധതയും കണക്കിലെടുത്തുള്ള സുതാര്യമായ സ്ഥാനക്കയറ്റ നയങ്ങൾ.
- ⚖️ വേഗത്തിൽ നീതി ലഭ്യമാക്കാനുള്ള നീതിന്യായ സംവിധാനങ്ങൾ. പൊതുജനത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിയ്ക്കാത്ത സമരങ്ങൾ. വ്യവസായങ്ങൾ തുടങ്ങാൻ വേഗത്തിലുള്ള ക്ലിയറൻസുകൾ.
4. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം (Health & Society)
- 🏥 ന്യായമായ നിരക്കിൽ ഗുണമേന്മയുള്ള ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ. മാറാരോഗികൾക്കും കിടപ്പ് രോഗികൾക്കും മികച്ച പൊതു ആശ്രയ സംവിധാനങ്ങൾ.
- 🍔 ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്ക് വീണ്ടും ഒരിയ്ക്കൽ കൂടി അത് ചെയ്യാൻ ധൈര്യം കൊടുക്കാത്ത രീതിയിലുള്ള സത്വര നടപടികൾ. കുട്ടികളുടെ ആരോഗ്യത്തെ തകർക്കുന്ന എല്ലാ ജങ്ക് ഫുഡുകളെയും നിയന്ത്രിക്കൽ.
- 📚 പരീക്ഷകളിലും പരീക്ഷ ഇതര വിഷയങ്ങളിലും ഉള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സ്കൂളുകളിൽ സ്ഥാനക്കയറ്റം. കുട്ടികൾക്ക് തൊഴിൽ അധിഷ്ഠിതമായി വിദ്യാഭ്യാസം നൽകൽ. യുവാക്കൾക്ക് സംരംഭ വികസന പരിപാടികൾ കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ നൽകാനുള്ള സംവിധാനം.
- 👶 അങ്കണവാടികൾ മുതൽ കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം ജനിപ്പിക്കാനുള്ള നടപടികൾ കരിക്കുലത്തിൽ ഉൾപ്പെടുത്തൽ.
- 🏋️ കുട്ടികൾക്കും വനിതകൾക്കും പ്രായമായവർക്കും ദിവസവും വ്യായാമം ചെയ്യാനുള്ള ഓപ്പൺ ജിമ്മുകൾ. പ്രായമായവർക്ക് കൂടിയിരുന്ന് സംസാരിക്കാനുള്ള വൃത്തിയുള്ള സംവിധാനങ്ങൾ.
"ഇടതോ വലതോ മധ്യമോ ഏത് വന്നാലും വേണ്ടില്ല, പൊതുജനങ്ങൾക്ക് വൃത്തിയുള്ള സാഹചര്യങ്ങളും കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാകണം!"
ഇവയിൽ ചിലതൊക്കെ ഇപ്പോൾ തന്നെ ഉണ്ടെങ്കിലും അവ പ്രതീക്ഷിക്കുന്ന കാര്യക്ഷമതയോടെ നടപ്പാകുന്നില്ല. കൃഷി വകുപ്പ് "അനുഭവം" എന്ന പേരിൽ കൃഷിഭവനിലെ കസ്റ്റമർമാരുടെ തൃപ്തി അളക്കാൻ QR code വഴിയുള്ള ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അത് പോലെയുള്ള സംവിധാനം റവന്യൂ, പോലീസ് സ്റ്റേഷൻ, രെജിസ്ട്രേഷൻ, മോട്ടോർ വാഹന വകുപ്പ്, എക്സൈസ് തുടങ്ങിയ വകുപ്പുകളിൽ കൊണ്ടു വന്നു കൂടേ?
നമ്മുടെ നാട്ടിൽ കൈക്കൂലി വാങ്ങാതെ ജീവിച്ചു മരിക്കാൻ കഴിയും. പക്ഷേ കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാതെ ജീവിച്ചുമരിക്കാൻ പ്രയാസമാണ്. അതിന് ഉതകുന്നവർക്ക് മാത്രം സമ്മതിദാന അവകാശം രേഖപ്പെടുത്തണം. മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിങ്ങളുടെ അഭിപ്രായം പറയാം... Mike is Yours!
നമ്മുടെ നാട്ടിൽ കൈക്കൂലി വാങ്ങാതെ ജീവിച്ചു മരിക്കാൻ കഴിയും. പക്ഷേ കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാതെ ജീവിച്ചുമരിക്കാൻ പ്രയാസമാണ്. അതിന് ഉതകുന്നവർക്ക് മാത്രം സമ്മതിദാന അവകാശം രേഖപ്പെടുത്തണം. മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിങ്ങളുടെ അഭിപ്രായം പറയാം... Mike is Yours!
പ്രത്യേക അറിയിപ്പ്: ഗ്രാഫ്റ്റിംഗ് ക്ലാസ്സ്
ഗ്രീൻ വില്ലേജ് ഒരുക്കുന്ന 'ഏകദിന ഗ്രാഫ്റ്റിംഗ് & ബഡ്ഡിംഗ് പരിശീലന ക്യാമ്പ്' (Batch 11) വരുന്ന ഏപ്രിൽ 12-ന് കോട്ടക്കലിൽ വെച്ച് നടക്കുന്നു. മാവ്, പ്ലാവ്, റോസ്, റമ്പൂട്ടാൻ തുടങ്ങി ഒട്ടുമിക്ക ചെടികളും എങ്ങനെ ഗ്രാഫ്റ്റ് ചെയ്യാമെന്ന് 100% പ്രാക്ടിക്കലായി പഠിക്കാം.
ഗ്രാഫ്റ്റിംഗ് ക്ലാസ്സ് ബുക്ക് ചെയ്യാം 👉ഞങ്ങളുടെ WhatsApp അപ്ഡേറ്റുകൾ നേടൂ
കാർഷിക വാർത്തകളും പൊതുവിവരങ്ങളും വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലിലോ ഗ്രൂപ്പിലോ അംഗമാകുക.
📢 Follow our WhatsApp ChannelOR
Join WhatsApp Group
