🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 17
കല്ലിയൂർ പഞ്ചായത്തിലെ മാത്തൂർക്കോണം പച്ചക്കറി ക്ലസ്റ്ററിലെ മുതിർന്ന കർഷകനായ ശ്രീ. ഭാസ്ക്കരൻ്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.
കേവലം 12-ാം വയസ്സിൽ കൃഷിയിലേക്ക് ഇറങ്ങിയ ഇദ്ദേഹം കഴിഞ്ഞ 60 വർഷമായി കാർഷിക മേഖലയിൽ സജീവ സാന്നിധ്യമാണ്.
വള്ളിപ്പയർ, വിവിധയിനം വാഴകൾ, മറ്റു പച്ചക്കറികൾ എന്നിവയാണ് ഈ അനുഭവസമ്പന്നനായ കർഷകൻ പ്രധാനമായും കൃഷി ചെയ്യുന്നത്.
