തേങ്ങയുടെ മൂപ്പനുസരിച്ചാണ് കൊപ്രയുടെ തൂക്കം, രമണാ... | പ്രമോദ് മാധവൻ


മലയാളി തേങ്ങയെ ആശ്രയിക്കുന്നത് പ്രധാനമായും വെളിച്ചെണ്ണയ്ക്കും പാചക ആവശ്യങ്ങൾക്കുമാണ്. തേങ്ങാ ഇടുമ്പോൾ ഒരു കരിയ്ക്ക് വെട്ടിക്കുടിക്കാൻ പോലും മടിയ്ക്കുന്നവനാണ് മലയാളി. അതും കൂടി തേങ്ങയാകട്ടെ എന്നാണ് ചിന്ത. എന്നാൽ കണ്ട സോഡായും സോഫ്റ്റ്‌ ഡ്രിങ്ക്സും സോമരസവും മേടിച്ച് കുടിക്കാൻ മടിയില്ല താനും.

നല്ല വലിപ്പമുള്ള, ഉൾക്കട്ടി (കാമ്പ്) ഉള്ള തേങ്ങകൾ വേണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ ഒരു പുരയിടത്തിലുള്ള എല്ലാ തേങ്ങകളും, എന്തിന് ഒരു തെങ്ങിലെ എല്ലാ തേങ്ങകളും ഒരുപോലെ വലിപ്പമുള്ളതോ ഉൾക്കട്ടിയുള്ളതോ ആകില്ല പലപ്പോഴും. എന്ത് കൊണ്ടായിരിക്കും?

തേങ്ങയുടെ വലിപ്പം കുറയുന്നത് എന്തുകൊണ്ട്?

  • തെങ്ങിന്റെ ഇനം: പൊക്കം കൂടിയ ഇനങ്ങൾ (Tall Varieties) പൊതുവെ വലിപ്പവും ഉൾക്കട്ടിയുള്ളതുമായ തേങ്ങകൾ തരുന്നു. ഇടത്തരം പൊക്കമുള്ള സങ്കരന്മാർ (Hybrid) കൂടുതൽ തേങ്ങകൾ തരുമെങ്കിലും വലിപ്പം ഇടത്തരമായിരിക്കും. പൊക്കം കുറഞ്ഞ ഇനങ്ങൾ (Dwarf) പൊതുവെ വലിപ്പം കുറഞ്ഞ തേങ്ങകളാണ് നൽകുക.
  • പരിചരണം: ലഭിക്കുന്ന വെയിൽ, വെള്ളം, വളം എന്നിവയുടെ അളവനുസരിച്ച് മാറ്റം ഉണ്ടാകാം. പൊട്ടാസ്യം, സൾഫർ എന്നിവ ക്രമമായി കൊടുക്കുന്ന തെങ്ങിന്റെ തേങ്ങകൾ വലിപ്പമുള്ളവയും ഉൾക്കട്ടിയുള്ളവയും ആയിരിക്കും.
  • കാലാവസ്ഥ: തെങ്ങിന്റെയുള്ളിൽ പൂങ്കുല രൂപപ്പെടുന്ന മാസത്തെ കാലാവസ്ഥ അനുസരിച്ചും ഇത് വ്യത്യസപ്പെടാം.

ശാസ്ത്രീയമായ പരിചരണം അനിവാര്യം

ഇനത്തെ മാത്രം കുറ്റം പറയാൻ വരട്ടെ, കുഴിയെടുത്ത് നടുന്നത് മുതൽ ഓരോ മാസവുമുള്ള പരിചരണവും സവിശേഷപ്രാധാന്യമർഹിക്കുന്നു.

  • കുഴിയെടുക്കൽ: വിസ്താരത്തിൽ കുഴിയുടുത്ത്, അടിമണ്ണിലെ പുളിപ്പ് ക്രമീകരിക്കാൻ വലിയ അളവിൽ ജിപ്സം (Calcium Sulphate) മേൽമണ്ണുമായി കൂട്ടിയിളക്കി കുഴിയിലേക്ക് ഇടുക.
  • വളപ്രയോഗം: ആദ്യത്തെ ഓല വിരിയുന്നത് മുതൽ ശാസ്ത്രീയമായ വളപ്രയോഗം ആരംഭിക്കണം. ജൈവ വളം, NPK വളങ്ങൾ, മഗ്‌നീഷ്യം സൾഫേറ്റ്, സൂക്ഷ്മമൂലകങ്ങൾ എന്നിവ നിർബന്ധമായും നൽകണം.
  • പുതയിടലും നനയും: തുലാവർഷ മഴ തീരുന്നതിനു മുൻപ് തന്നെ കരിയിലയും ഓലകളും തൊണ്ടുമൊക്കെ ചേർത്ത് തെങ്ങിൻ തടം പുതയിടണം. ഡിസംബർ മുതൽ മെയ്‌ വരെ ആഴ്ചയിലൊരിക്കൽ നന്നായി തടം കുതിർക്കെ നനയ്ക്കുകയും വേണം.

വിളവെടുപ്പിലെ കണക്കുകൾ

ഓരോ മാസവും വിളവെടുക്കുന്ന തേങ്ങകളിൽ നിന്നും ലഭിക്കുന്ന കൊപ്രയുടെ അളവിൽ പ്രകടമായ വ്യത്യാസമുണ്ട്.

  • കൊപ്രയുടെ അളവ്: കുംഭം (ഫെബ്രുവരി) മാസത്തിൽ വിളവെടുത്ത 1000 തേങ്ങകളിൽ നിന്ന് 181 കിലോ കൊപ്ര ലഭിച്ചപ്പോൾ, ആഗസ്റ്റ്‌ മാസത്തിൽ അത് 139 കിലോ മാത്രമായിരുന്നു.
  • തേങ്ങയുടെ മൂപ്പ്: 12 മാസം മൂപ്പുള്ള തേങ്ങാകൾക്ക് 162 കിലോ കൊപ്ര ലഭിക്കുമ്പോൾ, 9 മാസം മൂപ്പുള്ള തേങ്ങയിൽ നിന്ന് ലഭിക്കുന്നത് വെറും 108 കിലോയാണ്. വെളിച്ചെണ്ണയുടെ അളവിലും ഇതേ അനുപാതത്തിൽ കുറവുണ്ടാകും.

അതുകൊണ്ട് മൂപ്പെത്തിയ തേങ്ങകൾ മാത്രം നോക്കി വിളവെടുക്കുക. "തെങ്ങ് ചതിയ്ക്കില്യ രമണാ... പക്ഷേ പൊന്ന് പോലെ നോക്കണം, ശാസ്ത്രീയമായി പരിചരിക്കണം."

കൂവപ്പൊടി
Green Village Product

തനി നാടൻ കൂവപ്പൊടി

വിശ്വാസത്തോടെ വാങ്ങാം, 100% പരിശുദ്ധമായ കൂവപ്പൊടി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉത്തമം.

💬 Order on WhatsApp

- പ്രമോദ് മാധവൻ
(കടപ്പാട്: The Coconut Palm and its Products by P. K. Thampan)

ഗ്രീൻ വില്ലേജ് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരൂ

Click to Join Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section