എണ്ണത്തിൽ കൂടിയാൽ വണ്ണത്തിൽ കുറയും രമണാ....| പ്രമോദ് മാധവൻ



 വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് വന്നതോടുകൂടി നമ്മുടെ നാട്ടിൽ ചക്കക്കാലം നേരത്തെ ആരംഭിച്ചു തുടങ്ങി. 

ഇപ്പോൾ മിക്കവാറും തോട്ടങ്ങളിൽ ഒക്കെ കളവീണ് ചക്കകൾ ഇടത്തരം വലിപ്പം എത്തിയിട്ടുണ്ടാവും .


 സാധാരണഗതിയിൽ, നമ്മൾ പ്ലാവിന്റെ കാര്യത്തിൽ കൊമ്പുകോതൽ (Prunning) പ്ലാവിന് ഷേപ്പ് നൽകൽ (Training ) എന്നിവയൊന്നും ചെയ്യാറില്ല.പ്ലാവ് അതിനിഷ്ടമുള്ള രീതിയിൽ വളരുന്നു, ഇഷ്ടമുള്ളപ്പോൾ ചക്ക പിടിക്കുന്നു, അതിനുശേഷം കറി വയ്ക്കാൻ പരുവത്തിനോ മൂത്തുവിളഞ്ഞതിനുശേഷമോ നമ്മൾ പറിയ്ക്കുന്നു. ഇതായിരുന്നു നമ്മുടെ  പഴക്കം.


പക്ഷേ ഇപ്പോൾ ഇടിച്ചക്ക പരുവത്തിൽ മുതൽ ചക്കയ്ക്ക് മികച്ച വിലയും ആവശ്യക്കാരും ഉണ്ട്. വിയറ്റ്നാം സൂപ്പർ ഏർളി പോലെയുള്ള ഇനങ്ങൾ വളരെ നേരത്തെ തന്നെ കായ്ക്കുകയും ഒരു തുടുപ്പിൽ ധാരാളം ചക്കകൾ ഉണ്ടാവുകയും ചെയ്യും. 


അതിൽ ഗുണമേന്മയുള്ള, ആകൃതിയൊത്ത, വലിപ്പമുള്ള ചക്കകൾ കിട്ടുന്നതിനായി നമ്മൾ സാധാരണ ചെയ്യാത്തതും എന്നാൽ ചെയ്യേണ്ടതുമായ ഒരു കാര്യമാണ് Fruit Thinning അഥവാ കുറെ ചക്കകളെ ചെറിയ പ്രായത്തിൽ തന്നെ ഒഴിവാക്കൽ.


 ഇടിച്ചക്ക പരുവം ആകുമ്പോൾ ഒരു തുടുപ്പിൽ ഒരു ചക്ക  എന്ന കണക്കിന് നിർത്തി  ബാക്കിയുള്ളവ മുഴുവൻ ശ്രദ്ധയോടെ മുറിച്ചുമാറ്റി വിപണനം ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ മരത്തിന്റെ ലോഡ് കുറയുകയും അത് വലിച്ചെടുക്കുന്ന മൂലകങ്ങൾ എല്ലാം തന്നെ ഈ നിയന്ത്രിത എണ്ണം ചക്കകളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യും. അവ വലിപ്പമൊത്ത് വിപണനയോഗ്യമായി ത്തീരും. 


എണ്ണം കൂടുമ്പോൾ വണ്ണം കുറയും. ഇത് കാർഷിക വിളകളിൽ തെളിയിക്കപ്പെട്ട കാര്യമാണ്

Smaller sacrifices for greater gains...


ഈ ചക്ക സീസണിൽ എല്ലാവരും ഇതൊന്നു പരീക്ഷിക്കുമല്ലോ...


✍️ പ്രമോദ് മാധവൻ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section