നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍ സജീവമായപ്പോഴും ഉമി കര്‍ഷകന്‍ തിരിച്ചു വാങ്ങിയിരുന്നു. അവ വളമാക്കി ഭൂമിയിലേക്ക് തന്നെ നല്‍കും. എന്നാല്‍ നെല്‍ക്കൃഷി തന്നെ അപൂര്‍വമായ കേരളത്തില്‍ ഉമിയെന്നു കേള്‍ക്കുക പോലും ചെയ്യാത്ത തലമുറയാണുള്ളത്. പച്ചക്കറി കൃഷി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ട വസ്തുവാണ് ഉമി. സിലിക്കണും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഈ ജൈവവളം വളരെ കുറഞ്ഞ ചെലവില്‍ ലഭിക്കും.
1. പച്ചക്കറികളും പഴവര്‍ഗങ്ങളും നടുമ്പോള്‍ അടിവളമായി കരിഞ്ഞ ഉമി നല്‍കാം. ചെടികള്‍ക്ക് ന്യൂട്രിയന്‍സ് വലിച്ചെടുക്കാന്‍ ഇതു മൂലം കഴിയും, കീട-രോഗ ബാധ കുറയും.
2.വിത്ത് നടുന്ന പോട്രെയില്‍ ഉമിയോ ഉമിയുടെ ചാരമോ ചേര്‍ക്കുന്നത് നല്ലതാണ്.
3. ഇലകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താനുമിത് ഉപയോഗിക്കാം. കഞ്ഞിവെള്ളത്തില്‍ കുറച്ച് കരിച്ച ഉമിയിട്ട് ഇലയുടെ രണ്ടു ഭാഗത്ത് സ്േ്രപ ചെയ്യുക.
4. മണ്ണിന്റെ പുളിരസം കളയാനുള്ള കഴിവുണ്ട് ഉമിക്ക്, ഇതു ചാരമാക്കി മണ്ണൊരുക്കുമ്പോള്‍ പ്രയോഗിക്കാം.
5. കറിവേപ്പിലയ്ക്ക് ഏറെ അനുയോജ്യമായ വളമാണ് ഉമിയും ചാരവും. കീടബാധകളില്ലാതെ കരിവേപ്പ് ചെടി വളരാന്‍ ഉമി പ്രയോഗിക്കുന്നതു സഹായിക്കും. തടത്തില്‍ നിന്ന് ഒരടി അകലത്തില്‍ മണ്ണിളക്കി ഉമി ചേര്‍ക്കുക.
6. പപ്പായയുടെ ചുവട്ടില്‍ കരിച്ച ഉമി കുറച്ചു വിതറി കൊടുക്കാം. കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാനിതു സഹായിക്കും. കാല്‍സ്യം കുറഞ്ഞാല്‍ വൈറസ് രോഗങ്ങള്‍ എളുപ്പം പടരും. ഇതൊഴിവാക്കാന്‍ ഉമി ഒരു പരിധി വരെ സഹായിക്കും.
7. വെണ്ട, പയര്‍ തുടങ്ങിയ പച്ചക്കറികളില്‍ അടിവളമായും ഒരു മാസത്തെ ഇടവേളകളിലും ഉമി ചാരമാക്കി ചേര്‍ക്കാം.
8. ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോഴും ഉമിക്കും ചാരത്തിനും വലിയ പ്രാധാന്യമാണുള്ളത്. അടിവളമാക്കി ഇവ ഉപയോഗിക്കാം.

