കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കാം: മഞ്ഞക്കെണി എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം

 കീടങ്ങളെ വീഴ്ത്താന്‍ മഞ്ഞക്കെണി



പച്ചക്കറിക്കും പൂന്തോട്ടത്തിലും


വെള്ളീച്ച, മുഞ്ഞ, തുള്ളന്‍, ഇലപ്പേന്‍, ഉള്ളി ഈച്ച, പഴ ഈച്ച, വെള്ളരി വണ്ട്, മത്തന്‍ വണ്ട്, ഇലച്ചാടി, പുല്‍ച്ചാടി, നിശാശലഭം, അരിച്ചെള്ള്, ഇലതുരപ്പന്‍, കാബേജ് ശലഭം കൊതുക്, കടന്നല്‍ തുടങ്ങി ഈ നിര നീളുന്നു. പച്ചക്കറിത്തോട്ടത്തില്‍ മാത്രമല്ല പൂന്തോട്ടത്തിലും ഇത് ഏറെ ഫലപ്രദമാണ്. പോളിഹൗസുകളിലും മഞ്ഞക്കെണിയിപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തെങ്ങിന്‍ തോപ്പിലും പഴത്തോട്ടങ്ങളിലും ഇത് ഉപയോഗിക്കുന്നവരുണ്ട്. ഇലകള്‍ പച്ചനിറമായി കാണുന്നതിനു പകരം ചെറുപ്രാണികള്‍ പലപ്പോഴും ഇലയുടെ പ്രതലത്തില്‍ നിന്നു പ്രതിഫലിക്കുന്ന തരംഗ ദൈര്‍ഘ്യം കൂടിയ മഞ്ഞയും നീലയും നിറങ്ങളാണ് കാണുക. അതുകൊണ്ടുതന്നെ മഞ്ഞക്കെണി കണ്ടാല്‍ പുതിയ പച്ചിലകളാണെന്നാണ് പ്രാണികള്‍ക്ക് തോന്നുക. ഇവ കൂട്ടത്തോടെ പറന്നെത്തി കെണിയില്‍ കുടുങ്ങും.


മഞ്ഞക്കെണികള്‍ പല വിധം


മഞ്ഞക്കെണികളുടെ പല വിധത്തിലുള്ള വകഭേദങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇതിലൊന്നാണ് മഞ്ഞനിറമുള്ള വെള്ളക്കെണി. മുഞ്ഞകളാണില്‍ കൂടുതലും കുടുങ്ങുക. മഞ്ഞപ്പെയിന്റടിച്ച പാത്രത്തിലേക്ക് എത്തുന്ന മുഞ്ഞകള്‍ പാത്രത്തില്‍ പാതി നിറച്ചിരിക്കുന്ന വെള്ളത്തിലേക്ക് വീണ് മുങ്ങിച്ചാകും. മഞ്ഞനിറം പോലെ പ്രാണികളെ മഞ്ഞവെളിച്ചവും ഏറെ ആകര്‍ഷിക്കും. ഇതിനാല്‍ മഞ്ഞ ബള്‍ബോ, എല്‍ഇഡി ബള്‍ബോ ഉപയോഗിച്ചും കെണി തയാറാക്കുന്നു.


മഞ്ഞക്കെണികള്‍ തയാറാക്കാം


എളുപ്പത്തില്‍ തയാറാക്കാവുന്നവയാണ് മഞ്ഞക്കെണികള്‍. മഞ്ഞ പ്ലാസ്റ്റിക് ഷീറ്റിലോ തകിടില്‍ മഞ്ഞച്ചായം പൂശിയോ ഉണ്ടാക്കിയ ഒരു പ്രതലത്തില്‍ അല്‍പ്പം ആവണക്ക് എണ്ണയോ, ഉപയോഗശൂന്യമായ എഞ്ചിന്‍ ഓയില്‍/ഗ്രീസ് തുടങ്ങിയവ പുരട്ടണം. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു പോലെ ഇതു കൃഷിയിടത്തില്‍ സ്ഥാപിക്കുക. ഒഴിഞ്ഞ ടിന്നുകളും ഇതിനായി ഉപയോഗിക്കാം. ടിന്നുകളുടെ പുറംഭാഗത്ത് മഞ്ഞനിറത്തിലുള്ള പെയിന്റ് പൂശുക. പെയിന്റ് ഉണങ്ങിയശേഷം അതില്‍ ആവണക്കെണ്ണ പുരട്ടണം. ഇപ്രകാരം തയാറാക്കിയ കെണികള്‍ തോട്ടത്തില്‍ കമ്പുകള്‍ നാട്ടി അതിന്മേല്‍ കമിഴ്ത്തി വയ്ക്കാം.


NB : മഞ്ഞക്കെണി പോലെ തന്നെ പ്രധാനമാണ് 'നീലക്കെണി' (Blue Sticky Trap) യും. ഇലപ്പേനുകളെ (Thrips) തുരത്താൻ നീലക്കെണിയാണ് കൂടുതൽ നല്ലത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section