Self Help is Mutual Help.. | മികച്ച ഡ്രാഗൺ ഫ്രൂട്ട് തൈകൾ ലഭ്യമാണ്.. Moon hill ഫാമിൽ | പ്രമോദ് മാധവൻ


നമുക്ക് നേരിട്ട് വിശ്വാസമുള്ള കർഷകരുടെ നടീൽ വസ്തുക്കൾ മറ്റുള്ളവർക്കായി ശുപാർശ ചെയ്യുന്നത് കൃഷി വകുപ്പിലെ എളിയ ഒരുദ്യോഗസ്ഥൻ എന്ന നിലയിൽ എന്റെ ഒരു വലിയ സന്തോഷമാണ്. 


പച്ചക്കറി തൈകളുടെ കാര്യത്തിൽ കൊല്ലം ചാത്തന്നൂരിലെ മണ്ണ് വീട് രവിയും(+91 98950 53755) മാവിൻ തൈകളുടെ കാര്യത്തിൽ കൊല്ലം,നെടുങ്ങോലം MLA മുക്കിലെ കൃഷി വകുപ്പിൽ നിന്നും വിരമിച്ച AFO ശ്രീ. അനിൽകുമാറിന്റെ അരവിന്ദ് നഴ്സറി (+919447081222)യും ഞാൻ പലർക്കും ശുപാർശ ചെയ്യാറുണ്ട്.


ഡ്രാഗൺ ഫ്രൂട്ടിന്റെ നടീൽവസ്തുക്കളുടെ കാര്യത്തിൽ ഞാൻ അങ്ങനെ ശുപാർശ ചെയ്യുന്നത് എന്റെ പ്രിയ സുഹൃത്തും തൊടുപുഴ,മുട്ടം,ചന്ദ്രൻ കുന്നേൽ (Moonhill) ഫാം ഉടമ ശ്രീ :ജോണി അവർകളെ ആണ്.  


ആ തോട്ടത്തിൽ പോകുകയും അവരുടെ ഡ്രാഗൺ പഴങ്ങൾ ആസ്വദിക്കുകയും ചെയ്ത ആൾ എന്ന നിലയിൽ  എനിയ്ക്ക് പറയാൻ കഴിയും ഏറ്റവും മികച്ച നടീൽ വസ്തുക്കൾ തന്നെ ആയിരിക്കും അവിടെ നിന്ന് കിട്ടുകയെന്ന്. എന്റെ അറിവിൽ അധാർമ്മികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്ത ഒരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

 


മറ്റ് നഴ്സറികളിൽ നിന്നും വാങ്ങുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് വിശ്വാസ യോഗ്യരായ കർഷകരിൽ നിന്നും നടീൽ വസ്തുക്കൾ വാങ്ങുന്നതാണ്.അവർക്ക് അവരുടെ ഉത്പന്നത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്വം ഉണ്ടാകും.


സാധാരണയായി ഉൾക്കാമ്പ് വെള്ളനിറമുള്ളതും ചുവപ്പ് നിറമുള്ളതുമായ പഴങ്ങളാണുള്ളത്.

ഇതിൽ  ചുവപ്പ് തന്നെ മലേഷ്യൻ റോയൽ റെഡ്, അമേരിക്കൻ ബ്യുട്ടി, വിയറ്റ്നാം റെഡ്... എന്നിങ്ങനെ പലവിധം..വില്പനക്കായുള്ളത്.. നല്ല വയലറ്റ് ചുവപ്പ് നിറവും താരതമ്യേന മധുരം കൂടുതലുള്ളതുമായ റോയൽ റെഡ് ആണ്..


പഴങ്ങളും നടീൽ വസ്തുക്കളും ഫാമിൽ നിന്ന് നേരിട്ടും കൊറിയർ വഴിയും ലഭ്യമാണ്...

Moonhill Farms

Muttom.. Thodupuzha 

9447667305

  

Speed & Safe.. Courier ആണ് നിരക്ക് കുറവും വേഗത്തിൽ ഡെലിവറി കിട്ടുന്നതും 

അത് ലഭ്യമല്ലാത്തവർക്ക്.. DTDC ...കൊറിയർ ചാർജ് വാങ്ങുന്നയാൾ തന്നെ വഹിക്കണം....


ഒരു കർഷകൻ കഴിയുന്നതും മറ്റൊരു കർഷകനെ സഹായിക്കാൻ ശ്രമിക്കണം. Grow together എന്ന സമീപനം കർഷകർക്ക് പൊതുവിൽ ഉണ്ടാകണം.


Self Help is mutual help....

Together Everyone Achieve more...


അന്നദാതാ സുഖീ ഭവ:


✍️ പ്രമോദ് മാധവൻ

പടം കടം :ജോണി ചന്ദ്രൻകുന്നേൽ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section