ചെടികൾ തഴച്ചുവളരാൻ 'മത്തി ശർക്കര മിശ്രിതം': ഫിഷ് അമിനോ ആസിഡ് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം!

fish amino


 ചെടികളുടെ വളർച്ചയും പുഷ്പിക്കലിനും കായ്കൾ ഉണ്ടാക്കുന്നതിനും ഉപയോഗിക്കാവുന്ന വളർച്ചാമിശ്രിതമാണ് മത്തി ശർക്കര മിശ്രിതം. കീടങ്ങളെ അകറ്റി നിർത്തുന്നതിനും ഇത് സഹായിക്കുന്നു. ആർക്കും അനായാസം തയ്യാറാക്കാവുന്ന സസ്യ വളർച്ചാ ത്വരഗം കൂടിയാണ് ഫിഷ് അമിനോ ആസിഡ് എന്ന മത്തി ശർക്കര മിശ്രിതം.


1. രാസവസ്തുക്കൾ ചേർക്കാത്ത ഐസിടാത്ത മത്തി - ഒരു കിലോ

2. ഉപ്പുചേർക്കാത്ത ശർക്കര - ഒരു കിലോ

3. ഭരണി/മൺകലം/അടപ്പുള്ള പാത്രം


തയ്യാറാക്കുന്നവിധം


ഒരു കിലോഗ്രാം മത്തി ചെറുകഷണങ്ങളാക്കി മുറിക്കുക. ഒരു കിലോഗ്രാം ശർക്കര നന്നായി പൊടിച്ചെടുക്കുക. തയ്യാറാക്കുന്ന പാത്രത്തിലേക്ക് ഒന്നിന് മുകളിൽ ഒന്ന് എന്ന ക്രമത്തിൽ അടുക്കുകളാക്കി മൂന്നാഴ്ച അടച്ചു സൂക്ഷിക്കണം. ഏറ്റവും മുകളിൽ ശർക്കരയുടെ പാളി ഇട്ടാൽ കൂടുതൽ നല്ലത്. ഇപ്രകാരം പാത്രത്തിന്റെ പകുതിഭാഗം മാത്രം നിറച്ചാൽ മതിയാകും. മൂന്നാഴ്ച കഴിയുമ്പോഴേ്ക്കും മത്തിയും ശർക്കരയും നന്നായി അലിഞ്ഞ് ചേർത്ത് തവിട്ടുനിറമുള്ള കൊഴുത്ത ദ്രാവകമായി മാറും. ഇത് അരിപ്പയോ ഇഴയകലമുള്ള തുണിയോ / ഉപയോഗിച്ച് അരിച്ചെടുക്കണം. മത്തി ശർക്കര മിശ്രിതം തയ്യാറായിക്കഴിഞ്ഞു. വായു കടക്കാത്ത പാത്രത്തിൽ ഇത് രണ്ടു മാസം വരെ സൂക്ഷിക്കാം. ഒരു ലിറ്റർ വെള്ളത്തിൽ 2 മില്ലി ലിറ്റർ നേർപ്പിച്ച് ചെടികൾക്ക് രണ്ടില പ്രായം മുതൽ തളിച്ചുകൊടുക്കാം.


പ്രവർത്തനം ഇങ്ങനെ


ഫിഷ് അമിനോ നേരിട്ട് സസ്യശരീരത്തിൽ പ്രവേശിക്കുന്നു. ഇതിലുള്ള പെപ്റ്റൈഡുകൾ മാംസ്യം ഉത്പാദനം വർധിപ്പിക്കുന്നു. വിവിധ എൻസൈമുകൾ ഉത്പാദിപ്പിക്കുന്നു. കൂടാതെ പോഷകങ്ങൾ വിളകൾക്ക് ആഗിരണം ചെയ്യാൻ പാകത്തിൽ ലഭ്യമാക്കുന്നു. മണ്ണിലെ സൂക്ഷ്മാണുക്കൾക്ക് ഇതിഷ്ടമാകയാൽ ഫിഷ് അമിനോയെ അവ കൂടുതൽ വിഘടിപ്പിച്ചു വിളകൾക്ക് അനായാസം ലഭ്യമാക്കും. ഒരേസമയം അമിനോ അമ്ലങ്ങൾ, ജീവകങ്ങൾ, ധാതുക്കൾ, സൂക്ഷ്മമൂലകങ്ങൾ എന്നിവ തുല്യ അളവിൽ കിട്ടുന്നത് വിളവർധനയ്ക്കും മൂലകങ്ങൾ ആഗിരണം ചെയ്യാനും പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കാനും വിളകളെ സഹായിക്കും.മണ്ണിന്റെ നൈസർഗിക വളക്കൂറ് വർധിപ്പിക്കുക, മണ്ണും ജലവും മലിനപ്പെടുന്നത് ഒഴിവാക്കുക, സുസ്ഥിരകൃഷിക്കു കരുത്തുപകരുക തുടങ്ങിയവയെല്ലാം അധികമേന്മകളാണ്.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section