കാക്കപ്പുവിൻ്റെ കാലം കഴിയുമ്പോൾ പാറപ്പരപ്പുകളിലും മറ്റു വിശാലമായ ഇടങ്ങളിലും ഇവരുടെ വിളയാട്ടകാലമാണ് . വിശാലമായ പാറപ്പുറമാകെ പട്ടു തുണികൾ ഉണക്കാനിട്ട പോലെ പടർന്നു വിതാനിച്ചിരിക്കും. വെയിൽ മൂക്കുന്നതോടെ പൂക്കൾ ആലസ്യം വിട്ടുണർന്ന് പുഞ്ചിരി തൂകും .നല്ല നീല നിറത്തിലുള്ള പൂക്കളിൽ വെയിൽ മൂക്കുന്ന തോടെ നേരിയ പിംഗല നിറം കൂടി കലർന്നു കാണാം . വെയിൽ മങ്ങുന്നതോടെ പൂക്കളുടെ മുഖം വാടി കണ്ണുപൊത്തിയിരിക്കാൻ തുടങ്ങും.
കാറ്റിലൂടെയാണ് വിത്ത് വിതരണം പ്രധാനമായും നടക്കുന്നത്. ഈർപ്പമുള്ളിടങ്ങളിൽ 3 മാസത്തോളം ചെടി കാണാം ഏകദേശം 10 ഇഞ്ചോളം ഉയരമുണ്ടാകുമപ്പോളതിൽപ്പലതിനും.
നല്ല ചുവന്ന നിറമുള്ള തണ്ടുകളോടെ പൂത്തുലഞ്ഞിരുന്ന ഗതകാല സ്മരണകൾ മനസ്സിലിട്ട് മാനം നോക്കിയിരിക്കയാനെന്നാർക്കെങ്കിലും തോന്നിയാൽ അതൊരു തെറ്റല്ല.
ഇതിലെ 2-ആമത്തെ ചിത്രം കണ്ണൂർ നഗരത്തിലെ പഴയ ;ഒരു വലിയ കെട്ടിടത്തിൽ നിന്നെടുത്തതാണ്.മഴക്കാലത്തെ വെള്ളം പൂർണ്ണമായൊഴുകാതിടത്ത് പച്ച നിറത്തിൽ ചെറുപായല്കൾ പരവതാനി വിരിക്കും .ഇവ ഇളകി മറ്റവശിഷ്ടങ്ങളോടൊപ്പം ചെറിയ നീരിടങ്ങൾ ഉണ്ടാകും അതൊരു ചെറിയ ചതുപ്പു പോലെയാക്കുന്നിടത്ത് മുൻപുണ്ടായി ;കൊഴിഞ്ഞവിത്തുകളോ അല്ലെങ്കിൽ വേനൽക്കാറ്റിൻ്റെ മുതുകിലേറി നല്ലൊരിരിപ്പിടംകണ്ട വ്യഗ്രതയിൽ ചാടിയിറങ്ങിയതോ ആയവർ കാലമൊത്തു വന്നാൽ വിരിയാൻതുടങ്ങും ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലാണ് കൂടുതലും കണ്ടിട്ടുള്ളത്.
© കടപ്പാട്

