വാൽകഷ്ണം : ചില ആളുകൾ കപ്പലണ്ടി മുട്ടായി എന്ന് വിളിക്കുന്ന കടല മിട്ടായി ബ്രാന്റ് ചെയ്തു ഇറക്കുന്ന കാജാ കമ്പനി അവരുടെ ഉൽപന്നത്തിൽ കടല മിട്ടായി എന്നാണ് എഴുതിയിരിക്കുന്നത്.
കടലയെ എന്തിനാണ് കപ്പലണ്ടി എന്ന് വിളിക്കുന്നത്?
October 24, 2025
0
കടലയെ എന്തിനാണ് കപ്പലണ്ടി എന്ന് വിളിക്കുന്നത്? കപ്പലണ്ടി എന്ന് പറയുന്നത് ശെരിക്കും കശുവണ്ടി അല്ലേ? ചരിത്രം പറയാം,ചിത്രത്തിൽ കാണുന്ന വിത്ത് നിലക്കടല ഉണ്ടാകുന്നത് തമിഴ് നാട്, ആന്ധ്രാ, കേരളത്തിന്റെ ചില മലയോരമേഖലകൾ എന്നിവിടങ്ങളിൽ ആണ് അവിടെ ഒക്കെ യും ഇതിനെ കടല എന്ന് തന്നെ ആണ് വിളിക്കുന്നത്, ഇനി എന്താണ് കപ്പലണ്ടി എന്ന് പരിശോധിക്കാം. കപ്പലിൽ വന്ന വിത്ത് എന്ന അർത്ഥത്തിൽ ആണ് കപ്പലണ്ടി എന്ന് വിളിക്കുന്നത്, കപ്പലിൽ വന്നത് കടല അല്ല കശുവണ്ടി ആണ് അതു കൊണ്ട് ശെരിക്കും കപ്പലണ്ടി എന്ന പേരിനർഹൻ കശുവണ്ടിആണ്,പോർച്ചുഗിസുകാർ ആണ് കശുവണ്ടി ഇവിടെ കൊണ്ടുവന്നത് അതിനാൽ ഇതിനെ പറങ്കി അണ്ടി എന്നും വിളിക്കുന്നത്, പറഞ്ഞു വന്നത് എന്താണന്നു വെച്ചാൽ നമ്മുടെ പാവം നിലക്കടലക്കു കപ്പലുമായി ഒരു ബന്ധവും ഇല്ല, പിന്നെ എങ്ങനെ ആണ് കടല കപ്പലണ്ടി ആകുന്നത്? എന്റെ അറിവിൽ കോട്ടയം കാർ മാത്രമാണ് ഇതിന് കടല എന്ന് പറയുന്നത് അതാണ് സത്യവും, മറ്റേതെങ്കിലും ജില്ലകാർ കടല എന്ന് വിളിക്കുന്നുണ്ടങ്കിൽ ദയവായി കമെന്റ് ചെയ്യണം.

