റാഗി കൃഷി നമുക്ക് വീട്ടിൽ തന്നെ നടത്താൻ പറ്റും



റാഗി കൃഷി

റാഗി കൃഷി നമുക്ക് വീട്ടിൽ തന്നെ നടത്താൻ പറ്റാവുന്നതാണ്. വീടിനോട് ചേർന്നോ വീടിന്റെ ഭാഗമായയോ ഈ സംരംഭം ആരംഭിക്കാവുന്നതാണ് ഇതിനു വേണ്ടി ഏകദേശം 150 ചതുരശ്ര അടി വിസ്ഥാരമുള്ള സ്ഥലമേ ആവശ്യമായി വരുന്നുള്ളു . ഇതിന് വേണ്ടി വീട്ടിൽ ഒരു ഡ്രയർ സംവിധാനം ഉണ്ടാക്കിയാൽ മതി. ബാക്കിയെല്ലാം വളരെ എളുപ്പമായ കാര്യങ്ങളാണ്.

ആദ്യം റാഗി വീട്ടിൽ മുളപ്പിച്ചെടുക്കുക. പിന്നീട് ഡ്രയറിൽ വെച്ച് ഉണക്കിയെടുക്കുക. പിന്നീട് ഫ്ലോർ മില്ലിൽ നിന്നും പൊടിപ്പിച്ചെടുക്കുക. ചൂടാറിയതിന് ശേഷം പായ്കറ്റുകളിലേക്ക് മാറ്റി മാർക്കറ്റിലെത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഒരു രീതി. ഇതിനു വേണ്ടി കഴിയുന്നതും പ്രിസർവേറ്റിവുകളും കളറുകളും ചേർക്കാതിരിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ പഞ്ചസാരയോ സുഗന്ധ വ്യഞ്ജനങ്ങളോ ചേർക്കാവുന്നതാണ്. നന്നായി ഉണങ്ങിയാൽ തന്നെ ഇവ നാച്ചുറൽ ആയി മൂന്നു മാസം വരെ കേടുകൂടാതെ ഇരിക്കുന്നതാണ്. പ്രത്യേകിച്ചു പ്രിസർവേറ്റികളുടെ ആവശ്യം വരുന്നില്ല.

ഇതിനുവേണ്ടി പൊതു വിപണിയിൽ നിന്നും നല്ലയിനം റാഗികൾ സംഭരിക്കുക എന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം. അതിനു ശേഷം ഇവ 8 മണിക്കൂർ കുതിർക്കുകയും ശേഷം ഇവ പുറത്തെടുത്തു 8 മണിക്കൂർ കൂടെ വെയ്ക്കുക. അപ്പോഴത്തേയ്ക്കും ഇവ മുളച്ചു വന്നതായി കാണാൻ സാധിക്കുന്നു. ശേഷം ഡ്രയറിലോ റോസ്‌റ്ററിലോ ഇട്ടോ, അല്ലെങ്കിൽ വെയിലത്തു വെച്ചോ ഉണക്കിയെടുക്കുക . ശേഷം മില്ലിൽ പോയി പൊടിപ്പിച്ചെടുക്കാവുന്നതാണ്. 

ശേഷം പായ്കറ്റുകളാക്കി വിപണിയിൽ എത്തിക്കാം. ഇതിൽ നിന്നും ദിവസം 50 കിലോ വിൽക്കുകയാണെങ്കിൽ പ്രതിമാസം കുറഞ്ഞത് 62 ,500 രൂപ വരെ അറ്റാദായം ലഭിക്കുന്നതായിരിക്കും.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section