മുട്ട ചീത്തയായോ? നോക്കാം
കടയിൽ നിന്നു വാങ്ങിയ മുട്ട 'ഫ്രഷ്' ആണോ? ഫ്രിജിൽ ഇരിക്കുന്ന മുട്ട കഴിക്കാൻ കൊള്ളാവുന്നതാണോ? പരിശോധിക്കാൻ എളുപ്പമാർഗമുണ്ട് ഒരു ചില്ലു പാത്രം നിറയെ വെള്ളമെടുക്കുക. മുട്ട വെള്ളത്തിലിടുക.
വെറുതെ നിലത്തു വച്ചതുപോലെ മുട്ട പാത്രത്തിന്റെ അടിത്തട്ടിൽ താഴ്ന്നു കിടക്കുന്നതു കണ്ടാൽ ഉറപ്പിക്കാം, മുട്ട "ഫ്രഷ്' തന്നെ. അടിത്തട്ടിൽ കുത്തനെ നിൽക്കുകയാണെങ്കിൽ പഴകിത്തുടങ്ങിയതായി മനസിലാക്കാം. എങ്കിലും കഴിക്കാൻ കൊള്ളാവുന്ന അവസ്‌ഥയിൽ തന്നെയാണ്. പുഴുങ്ങിയാണ് ഉപയോഗിക്കുന്നതെങ്കിൽ നന്നായി തിളപ്പിച്ച വെള്ളത്തിൽ പതിവിലുമേറെ സമയം ഇട്ടശേഷം ഉപയോഗിക്കുക.മുട്ട ജലനിരപ്പിന്റെ മുകളിലേക്കു പൊങ്ങിക്കിടക്കുന്നതു കണ്ടാൽ ചീത്തയായി എന്നുറപ്പിക്കാം. കഴിക്കാൻ പാടില്ല.
മുട്ട പുഴുങ്ങാൻ എത്ര സമയം വേണം
പറ്റും. പുഴുങ്ങിയ മുട്ട അല്ലെങ്കിൽ മുട്ട നമുക്ക് പല രീതിയിൽ കഴിക്കാൻ ഓംലറ്റ് ഇതാണ് നമ്മൾ മുട്ട കൊണ്ട് ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നത്. മുട്ടയുടെ ഫുൾ ടേസ്റ്റിൽ നമുക്കത് കിട്ടില്ല. ഈ മുട്ട പാകം ചെയ്യുന്നത് ഒരു സെക്കൻഡ് കൂടുതലായാലും അവന്റെ സ്വഭാവം മാറും. മികച്ച രുചി കിട്ടാൻ 4 - 6 മിനിറ്റ് സമയത്തിനുള്ളിൽ മുട്ട പുഴുങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. മുട്ടവാങ്ങിച്ചു കൊണ്ടുവന്നു നേരെ ഫ്രിജിലേക്കു വയ്ക്കാതെ പൈപ്പു വെള്ളത്തിൽ കഴുകി വെള്ളം തുടച്ച ശേഷം വയ്ക്കാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ പാചകം ചെയ്യാൻ എടുക്കും മുൻപും നന്നാ വെള്ളത്തിൽ കഴുകിയ ശേഷം എടുക്കണം. (ഫ്രിജിൽ അല്ലെങ്കിൽ പുറത്തു വച്ചിരിക്കുന്ന മുട്ടകൾ വേകുന്നതിന്റെ കാര്യത്തിൽ 5-6 മിനിറ്റ് സമയം തന്നെ, വ്യത്യാസമില്ല)