ലോകബാങ്കിന്റെ സഹകരണത്തോടൊപ്പം സംസ്ഥാന കാർഷിക-കർഷകക്ഷേമ വകുപ്പും വ്യവസായ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് കേര (കേരളാ കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണന ശൃംഖല നവീകരണ പദ്ധതി ).
യോഗ്യത മാനദണ്ഡങ്ങൾ
✴️ഭൂമിയുടെ പരിധി: കുറഞ്ഞത് 25 സെൻ്റ് ആയിരിക്കണം (10ആർ)
ആകെ അഞ്ച് ഹെക്ടർ വരെയുള്ള റബ്ബർ ഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം.
ധനസഹായം 2 ഹെക്ടർ വരെ
✴️ അപേക്ഷകർ റബ്ബർ ബോർഡ് നൽകുന്ന പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്
✴️ അപേക്ഷിക്കുന്ന ഭൂമി സ്വകാര്യ ഉടമസ്ഥയിലുളളതായിരിക്കണം
✴️പാടശേഖരങ്ങൾ അർഹമല്ല
✴️റബ്ബർ ബോർഡ് സെർട്ടിഫൈഡ് നഴ്സറികളിൽ നിന്ന് തൈ വാങ്ങുക
✴️റബ്ബർ ബോർഡ് നിർദേശിച്ച് ഉള്ള തൈകൾ വെക്കുക
( RRII 105,RRII 417,RRII 430, RRII 414, PB 260 etc)
കേരയിലൂടെ ലഭ്യമായ ധനസഹായം
✳️കർഷകന് ₹ 75,000/ ഹെക്ടർ
✳️ആദ്യ ഗഡു: ₹55,000/ഹെക്ടർ
✳️രണ്ടാം ഗഡു:₹20,000/ഹെക്ടർ (ഒന്നാം വർഷം പൂർത്തിയായ സസ്യങ്ങളുടെ അതിജീവിനവും വളർച്ചയും വിലയിരുത്തിയതതനുശേഷം)
✴️DBT മുഖേന ആധാറുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ആനുകൂല്യങ്ങൾ കൈമാറപ്പെടും.
ആവശ്യമായ രേഖകൾ
✴️ആധാർ കാർഡ്
✴️പ്ലോട്ടിന്റെ സ്കെച്ച്
✴️റബ്ബർ തൈ വാങ്ങിയ ബിൽ
✴️ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്
✴️ഭൂമിയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
NB: മറ്റു കർഷക ഗ്രൂപ്കളിലും ഈ സന്ദേശം ഫോർവേഡ് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്:
Contact number Manjeri KERA Field Officers
🌱ദയവായി ഈ സന്ദേശം മറ്റുള്ളവരുമായി പങ്കിടുക.