ഊട്ടി പുഷ്പമേള ഈ വർഷം മെയ് 16 മുതൽ 21 വരെ ഊട്ടിയിലെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കും. ഷോയുടെ 127-ാമത് പതിപ്പാണിത്. 50,000-ത്തിലധികം പുഷ്പചക്രങ്ങൾ, അഞ്ച് ലക്ഷത്തിലധികം തൈകൾ എന്നിവയും ഇതിൽ പ്രദർശിപ്പിക്കും. പുഷ്പമേളയോടനുബന്ധിച്ച് പലപ്പോഴും നടത്തപ്പെടുന്ന മറ്റ് സസ്യശാസ്ത്ര പ്രദർശനങ്ങളുടെ തീയതികളാണ് പ്രഖ്യാപിച്ചത്.
'വെജിറ്റബിൾ ഷോയുടെ 13-ാമത് പതിപ്പ് മെയ് മൂന്ന് മുതൽ 5 വരെ കോട്ടഗിരിയിലെ നെഹ്റു പാർക്കിൽ നടക്കും. മെയ് 9 മുതൽ ഗൂഡല്ലൂരിൽ മൂന്ന് ദിവസത്തെ സുഗന്ധവ്യഞ്ജന പ്രദർശനം നടക്കും. എല്ലാ വർഷവും പുഷ്പമേളയ്ക്ക് തൊട്ടുമുമ്പുള്ള 'റോസ് ഷോ'യുടെ 20-ാമത് പതിപ്പ്, ഊട്ടിയിലെ ഗവൺമെന്റ് റോസ് ഗാർഡനിൽ മെയ് 10 മുതൽ 12 വരെ നടക്കും. മെയ് 23 മുതൽ 26 വരെ, 65-ാമത് പഴമേളയും കൂനൂരിലെ സിംസ് പാർക്കിൽ നടക്കും. ഇത്തരത്തിലുള്ള ആദ്യത്തെ തോട്ടവിള പ്രദർശനം ഈ വർഷം മെയ് 31 മുതൽ ജൂൺ 1 വരെ ഗവൺമെന്റ് കട്ടേരി പാർക്കിൽ നടക്കും.
ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?
ഷോ നടക്കുന്ന സ്ഥലങ്ങളിലേക്ക് എപ്പോഴും പോയി ടിക്കറ്റ് ബുക്ക് ചെയ്യാമെങ്കിലും, ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാനും കഴിയും .സന്ദർശന തീയതികൾ, വേദി, വിവിധ വിഭാഗങ്ങളിലായി ആവശ്യമായ ടിക്കറ്റുകളുടെ എണ്ണം (മുതിർന്നവർ, കുട്ടികൾ, ക്യാമറ മുതലായവ), വ്യക്തിഗത വിവരങ്ങൾ എന്നിവ മാത്രമാണ് നിങ്ങൾ നൽകേണ്ടത്. ഒരിക്കൽ ബുക്ക് ചെയ്‌താൽ ടിക്കറ്റുകൾ തിരികെ ലഭിക്കില്ല.
* ടിക്കറ്റ് നിരക്കുകൾ
* മുതിർന്നവർക്ക് - 100 രൂപ
* 5 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക്
* 50 രൂപ
* സ്റ്റിൽ ക്യാമറ - 50 രൂപ
* വീഡിയോ ക്യാമറ - 100 രൂപ
* ഫോട്ടോഷൂട്ട് - 5000 രൂപ