നമ്മുടെ വീടുകളിലെ ഒരു സ്ഥിരാംഗമായിരിക്കും ഇഞ്ചി. ദൈനംദിനം ആവശ്യമുള്ള വളരെ എളുപ്പത്തിൽ കൃഷി ചെയ്ത് ഉണ്ടാക്കാവുന്നതുമായ ഈ ഇഞ്ചി പോലും ലഭിക്കാൻ നമ്മൾ കടകളെ ആശ്രയിക്കേണ്ടി വരുന്നു. പുറത്തുനിന്ന് വരുന്ന ഇത്തരം പച്ചക്കറികൾ വിഷമുള്ളതാണെന്ന് അറിഞ്ഞിട്ടും നമ്മൾ സ്വന്തമായി നട്ടുവളർത്താൻ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. നമുക്കൊരു ചേഞ്ച് വേണ്ടേ…? അടുക്കള ആവശ്യത്തിനുള്ള ആ ഒരു കഷണം ഇഞ്ചി നമ്മൾ സ്വന്തം ഉണ്ടാക്കാം എന്ന് ഒന്ന് തീരുമാനിച്ചാലോ… വീട്ടിൽ എങ്ങനെ എളുപ്പത്തിൽ ഇഞ്ചി കൃഷി ചെയ്യാം എന്ന് നോക്കാം.
നമ്മൾ നിർമ്മിക്കുന്ന ഈ കൃഷി രീതിക്ക് പോട്ടിന്റെയോ ഗ്രോ ബാഗിന്റെയോ ആവശ്യമില്ല. വീട്ടിൽ വെറുതെ കിടക്കുന്ന ഒരു നാല് ഓട് മാത്രം മതി. ആദ്യം ഈ നാല് ഓട് ഒരു ചതുരാകൃതിയിൽ വയ്ക്കുക. അടുക്കിവെച്ച ഈ ഓടുകൾ താഴെ വീഴാതിരിക്കാൻ അല്പം മണ്ണിലേക്ക് ഇറക്കി വയ്ക്കുകയോ പുറമേയിലൂടെ കെട്ടുകയോ ചെയ്യാവുന്നതാണ്. സെറ്റായി നിന്നതിനു ശേഷം അതിലേക്ക് ഉണങ്ങിയ ഇലകൾ ഇട്ടുകൊടുക്കുക. അതിന് മുകളിലായി മണ്ണിടുക. ഈ മണ്ണ് ജൈവ കമ്പോസ്റ്റ് ഉപയോഗിച്ച് തയ്യാറാക്കിയതാണ് എങ്കിൽ വളരെ നല്ലത്. ഒരു മുക്കാൽ ഭാഗത്തോളം നിറക്കണം. അതിനുശേഷം മുളപ്പിച്ച ഇഞ്ചി നടുക. ശേഷം കുറച്ചുകൂടി മണ്ണിട്ട് മൂടുക. മുകളിൽ പച്ചിലകൊണ്ട് പൊത ഇട്ടുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ ഇഞ്ചി ചെടിയായി വരുന്നതാണ്. രണ്ടുമാസം കൂടുമ്പോൾ കുറച്ച് മണ്ണും ഇല കൊണ്ടുള്ള പൊതയും ഇട്ടുകൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം
.