പയർ നമ്മുടെ മലയാളിയുടെ ഒരു ഇഷ്ട കൂട്ടാനായിരിക്കും. പയറും കഞ്ഞിയും എന്ന കോമ്പിനേഷൻ കേട്ടിട്ടില്ലേ… പലരും വീട്ടിൽ കൃഷി ചെയ്യുന്ന ഒരു പച്ചക്കറി കൂടിയായിരിക്കുമിത്. ഈ പയർ നാടൻ രീതിയിൽ എങ്ങനെ നടുന്നത് എന്ന് നോക്കാം.
ഇതിന് ആദ്യമായി ഗ്രോ ബാഗ് ഒരുക്കണം. ഗ്രോ ബാഗിന്റെ ഏറ്റവും അടിഭാഗത്ത് കരിയിലയോ പച്ചിലയോ ആദ്യ ലെയറായി ഇടുക. അതിന് മുകളിലായി മണ്ണ് നിറക്കുക. ഏകദേശം ഗ്രോ ബാഗിൻ്റെ പകുതിയോളം നിറക്കണം. ശേഷം ഇതിൽ വിത്ത് നടാം. ഒരു ഗ്രോ ബാഗിൽ മൂന്നോ നാലോ വിത്ത് എന്ന കണക്കിൽ വേണം വിത്ത് നടുവാൻ. നട്ടതിന് ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കണേ... രണ്ടോ മൂന്നോ ദിവസം ഇതൊന്നു തളിർത്ത് വരാനായി കാത്തിരിക്കാം.
വിത്ത് തളിർത്ത് രണ്ടോ മൂന്നോ ഇല വന്നു കഴിഞ്ഞാൽ ഗ്രോ ബാഗിലെ മണ്ണ് ചെറുതായി ഒന്ന് ഇളക്കി കൊടുക്കണം. ഇത് കാരണം വായു സഞ്ചാരം സുഖകരമാവുന്നതിനും വേര് ആയത്തിൽ വളരുന്നതിനും സഹായകമാകും. ശേഷം ഇതിലേക്ക് ചാണകപ്പൊടി ഒരു കപ്പ് ഇട്ടുകൊടുക്കുക. ഇതിനൊപ്പം തന്നെ കുറച്ച് എല്ല് പൊടി കൂടി ഇട്ടുകൊടുത്താൽ വളരെ നല്ലത്. ശേഷം അതിനു മുകളിലായി കുറച്ചു കൂടി മണ്ണിട്ട് സെറ്റാക്കുക. ശേഷം വെള്ളം തെളിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ നാടൻ കൃഷി രീതിയിൽ തന്നെ പയർ വിളയിക്കാം.