കപ്പ ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് നമ്മുടെ മലയാളിയുടെ ഒരു ഇഷ്ട ഭക്ഷണം കൂടിയാണ് കപ്പ. കപ്പ പലരും വീട്ടിൽ തന്നെ കൃഷി ചെയ്യുന്നവരും ആയിരിക്കാം. കപ്പ കൃഷി ചെയ്യാൻ എളുപ്പമാണെങ്കിലും എലി പോലെയുള്ള ജീവികളുടെ ആക്രമണവും മറ്റും വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ടാവും. ഇത്തരം പ്രതിസന്ധികളിൽ നിന്നും രക്ഷനേടി കപ്പ കൃഷിയിലൂടെ എങ്ങനെ നല്ല വിളവ് നേടാം എന്ന് നോക്കാം.
നമ്മൾ ഉദ്ദേശിക്കുന്ന ഈ കൃഷി രീതിക്ക് പ്രധാനമായും ഓടാണ് ആവശ്യമുള്ളത്. വീട്ടിലുള്ള പഴയ ഓട് തന്നെ ഉപയോഗിച്ചാൽ മതി. ഒരു തണ്ട് നേടാനായി ഏകദേശം നാലോ അഞ്ചോ ഓടുകളാണ് വേണ്ടത്. ആദ്യം ഓടുകളെ ഒരു ചതുരാകൃതിയിൽ പരസ്പരം കണക്റ്റാക്കി വെക്കുക. വീഴാതിരിക്കാൻ പുറമേയിലൂടെ ഒരു കയറുകൊണ്ട് കെട്ടിക്കൊടുക്കുന്നത് നന്നായിരിക്കും.
ഓട് സെറ്റായി വെച്ചതിനുശേഷം ഓടിനടത്ത് പോട്ടിംങ് മിക്സ് നിറക്കണം, കപ്പ വേഗം വേര് പിടിക്കാനായി ആദ്യത്തെ ലെയറായി കരയിലെ ഇട്ടുകൊടുക്കുക. അതിനുമുകളിലായി ഒരു ലയർ ജൈവ കമ്പോസ്റ്റ് ചേർത്തിളക്കിയ പോട്ടിംഗ് മിക്സ് നിറച്ചു കൊടുക്കണം. വീണ്ടും കരയില ശേഷം പോട്ടിംങ് മിക്സ് എന്ന രീതിയിൽ ഓടിൻ്റെ മുക്കാൽ ഭാഗത്തോളം നിറക്കുക. ആവശ്യമെങ്കിൽ കുറച്ച് ചാരം കൂടി ഈയൊരു സമയത്ത് മണ്ണിനോടൊപ്പം ചേർത്തു കൊടുക്കുന്നത് നല്ലതാണ്. മുകളിലായി അല്പം വെള്ളം ഒഴിച്ചതിനു ശേഷം നന്നായി മൂത്ത തണ്ടെടുത്ത് വേണം നടാൻ. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് പരിപാലിച്ചാൽ കപ്പ ഇനി വീട്ടിലും വിളയും.