നമ്മുടെ കൊച്ചു കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക കാണാത്തവരും കേൾക്കാത്തവരും കഴിക്കാത്തവരുമായി പോലും ആരുമുണ്ടാവില്ല. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയും പോലെ സുലഭമായി ലഭിക്കുന്ന ചക്കയുടെ വില നമ്മൾ അറിയാതെ പോകുന്നു. നമ്മൾ നിസ്സാരമായി കാണുന്ന ഈ പഴത്തിന്റെ വിദേശ വിലയറിഞ്ഞാൽ നിങ്ങൾ ഒന്ന് ഞെട്ടും. ഗൾഫ് രാജ്യങ്ങളിൽ ഇതിന് വെറും ഒരു കിലോയ്ക്ക് മാത്രം ഏകദേശം 226 ഇന്ത്യൻ രൂപയുണ്ട്. അത് ഇനി യൂറോപ്പ്യൻ രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 4.7യൂറോ അതായത് 400 ഇന്ത്യൻ രൂപയോളം വരും. ഇത്രയധികം മൂല്യമുള്ള പഴത്തിനാണ് നമ്മളിപ്പോഴും പുല്ല് വില കൽപ്പിക്കുന്നത്.
വളരെ ഔഷധഗുണങ്ങൾ നിറഞ്ഞ ഈ ചക്കയുടെ ഓരോ ഭാഗങ്ങളും ആരോഗ്യപരമായതാണ്. ഇത്രയും ഗുണങ്ങൾ അറിയുമ്പോൾ കായ്ക്കാതെ നിൽക്കുന്ന പ്ലാവിന് പരിഹാരം ഉണ്ടോ? എന്നായിരിക്കും നിങ്ങളുടെ സംശയം. പരിഹാരമുണ്ട്. ഏത് കായ്ക്കാത്ത പ്ലാവും ചക്ക കൊണ്ട് നിറയുന്ന ഒരു സൂത്രം പരിചയപ്പെടുത്താം. ആദ്യം പ്ലാവിന്റെ ചുവട്ടിലും പരിസരത്തും ഒക്കെ വീണു കിടക്കുന്ന ഉണങ്ങിയ ഇലകൾ എല്ലാം പ്ലാവിൻ ചുവട്ടിൽ കൂട്ടിവെച്ച് പുകയിടുക. ശേഷം ഒരു ബക്കറ്റിൽ അത്യാവശ്യം വെണ്ണീറെടുത്ത് അതിലേക്ക് ഒരു ചിരട്ട ഉപ്പിടുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി ഇളക്കി തയ്യാറാക്കിയ ഈ ലായനി പ്ലാവിൻ്റെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ അടുത്ത പ്രാവശ്യം തന്നെ നിങ്ങൾക്ക് ഒരു കോടീശ്വരൻ ആവാം ചക്ക ബിസ്നസിലൂടെ.