നമ്മുടെയൊക്കെ വീട്ടുമുറ്റത്തെ ഗാർഡനിലെ ഒരു പ്രധാന ഇനമായിരിക്കും റോസ്പൂവ്. വ്യത്യസ്ത നിറങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന ഈ റോസ് ചെടികൾ കാണാൻ നല്ല ഭംഗിയാണെങ്കിലും അതിനെ പരിപാലിക്കൽ അത്ര എളുപ്പമാകില്ല. നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം ഉണ്ടാകുന്ന ഈ റോസ് ചെടിയിൽ നിറച്ച് പൂക്കൾ ഉണ്ടാകാനായി ഒരു ട്രിക്ക് നോക്കാം.
ആവശ്യത്തിന് വെള്ളവും വെളിച്ചവും ലഭിക്കുന്ന സ്ഥലത്തായിരിക്കണം നമ്മുടെ ചെടി നടേണ്ടത്. തണുപ്പുകാലം കഴിഞ്ഞാൽ ചെടി ബ്രൂണിങ് ചെയ്തു നിർത്തുന്നത് നല്ലതാണ്. മാത്രമല്ല ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ ആ തണ്ട് മുറിച്ച് മാറ്റിയാലേ പുതിയ ബ്രാഞ്ചുകൾ ഉണ്ടാവൂ…ഇനി ചെടിയിൽ നല്ല രീതിയിൽ പൂക്കൾ ഉണ്ടാകാനായി അടുക്കള വേസ്റ്റായ ചായചണ്ടി, മുട്ടത്തോട്, ഉള്ളി തൊലി തുടങ്ങിയ മിക്സാക്കി മണ്ണിൽ ചേർത്തു കൊടുക്കുന്നതിലൂടെ നല്ല ഫലം കാണാൻ സാധിക്കും.
ഇനി ചെടികളിൽ ഉണ്ടാകുന്ന പ്രാണികളുടെ ശല്യം ഒഴിവാക്കാനായി ഒരു വളക്കൂട്ട് ഉണ്ടാക്കി നോക്കാം. അതിനായി ഒരു പാത്രത്തിൽ ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞാൽ രണ്ട് ടീസ്പൂൺ ചായപ്പൊടി ഇടുക. ചായയുടെ ചണ്ടി അരിച്ചെടുത്തശേഷം മൂന്നോ നാലോ ദിവസമെങ്കിലും അടച്ചു വെക്കണം. ശേഷം ഇതിലേക്ക് കുതിർത്തുവെച്ച ഉലുവ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ഇത് ചെടികളിൽ മാസത്തിൽ രണ്ട് തവണ മാത്രം സ്പ്രേ ചെയ്താൽ തന്നെ എല്ലാ വിധ പ്രാണി ശല്യത്തിൽ നിന്നും ചെടികൾക്ക് രക്ഷ നേടാനാകും.