നെയ്ച്ചോറും മട്ടൻകറിയും| Naichor and Mutton Curry

നെയ്ച്ചോറും മട്ടൻകറിയും

നെയ്ച്ചോറ് തയാറാക്കുന്ന വിധം

ചേരുവകൾ

കൈമ അരി– 4 കപ്പ്
സവാള– 1 എണ്ണം
നെയ്യ് – ആവശ്യത്തിന്
വെളിച്ചെണ്ണ–3 സ്പൂൺ
ഏലയ്ക്ക–4
ഗ്രാമ്പൂ–4
കറുവാപ്പട്ട–1
തക്കോലം–1
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ഏഴര കപ്പ്
കശുവണ്ടി, മുന്തിരി-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് കശുവണ്ടി, മുന്തിരി എന്നിവ വറുത്തു കോരിവെയ്ക്കുക. കനം കുറച്ച് അരിഞ്ഞെടുത്ത സവാളയും വറുത്തു കോരി മാറ്റിവയ്ക്കുക. ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട,തക്കോലം എന്നിവയും കഴുകിയെടുത്ത അരിയും ഈ നെയ്യിൽ വറുക്കുക. വെള്ളം ഒഴിച്ച്, പാകത്തിന് ഉപ്പും ചേർത്ത് മൂടി വയ്ക്കുക. വെള്ളം വറ്റാറാവുമ്പോൾ ഉപ്പ് വേണമെങ്കിൽ ഇടുക. 

ചോറ് വെന്താൽ ഇറക്കി വയ്ക്കുക. ഇതിനു മുകളിൽ വഴറ്റിയ ഉള്ളിയും കശുവണ്ടിയും മുന്തിരിയും വിതറി അലങ്കരിക്കുക. 

മട്ടന്‍കറി.

ചേരുവകൾ 

1. സവോള 3 എണ്ണം (ചെറുതായി അറിഞ്ഞത്)
പച്ചമുളക് 5 എണ്ണം(കീറിയത്)
ഇഞ്ചി 2 കഷണം
വെളുത്തുള്ളി 8 അല്ലി(ഇഞ്ചി വെളുത്തുള്ളി ചതക്കുക)
തക്കാളി 1( അരിഞ്ഞത്)
ഉരുളകിഴങ്ങ് 1 എണ്ണം (8 കഷണമാക്കിയത്)
കറിവേപ്പില 3 തണ്ട്
മല്ലിയില 3 തണ്ട്
പുതിനയില 3 തണ്ട്

2. )പട്ട 3 ചെറിയ കഷണം
ഏലക്കായ 2 എണ്ണം
ഗ്രാമ്പൂ 2 എണ്ണം
കുരുമുളക് ഒരു ചെറിയ പിടി
പെരുന്ജീരകം ഒരു ചെറിയ പിടി

3)മുളകുപൊടി 1 സ്പൂണ്‍
മഞ്ഞള്‍പൊടി 1/4 ടി സ്പൂണ്‍
മല്ലിപൊടി 1 ടി സ്പൂണ്‍
മീറ്റ്‌ മസാല 1 ടി സ്പൂണ്‍
എണ്ണ 4 സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

മട്ടന്‍ കഴുകി വൃത്തിയാക്കി മഞ്ഞള്‍പൊടി ഇട്ടു ഇളക്കി മാറി വെക്കുക.
തീ കത്തിച്ചു ചീനച്ചട്ടി അടുപ്പത് വെച്ചു 2) ൦ ചേരുവ ഇട്ടു ചൂടാക്കി പൊടിച്ചു മാറി വെക്കുക. എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ സവോളയും പച്ചമുളകും ഇട്ടു വഴറ്റുക. നനായി വഴണ്ട് വരുമ്പോള്‍ ഇഞ്ചീം വെളുതുള്ളീം ചതച്ചത് ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴടുക. അതില്‍ 3)൦ ചേരുവ ചേര്‍ത്ത് ഇളക്കി മൂപിച്ചു തക്കാളി അറിഞ്ഞത് ചേര്‍തു വഴറ്റി മട്ടന്‍ ഇട്ടു ഇളക്കുക. അതില്‍ ഉരുളകിഴങ്ങ് ചേര്‍ക്കാം. മൂടി വെച്ചു തിള വരുമ്പോള്‍ ഉപ്പു ചേര്‍ത്ത് പ്രഷര്‍ കുക്കെരിലേക്ക് മാറി കറിവേപ്പിലയും പൊടിച്ചു വെച്ച രണ്ടാം ചെറു വകകളും 1/2 ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് കുക്കര്‍ അടച്ചു മീഡിയം ഫ്‌ളൈമിൽ അടുപ്പത് വെച്ചു മൂന്ന് വിസില്‍ കേള്‍ക്കുമ്പോള്‍ ഗ്യാസ് ഓഫ്‌ ചെയ്യുക. കുറച്ച് കഴിഞ്ഞു അടപ്പ് തുറന്നു വെള്ളം ഉണ്ടേല്‍ ഇത്തിരി നേരം കൂടി അടുപ്പത് വെച്ചു തിളപ്പിച്ചതിനു ശേഷം അറിഞ്ഞ പുതിനയും മല്ലിയിലയും ചേര്‍ക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section