ചേരുവകൾ
പാവയ്ക്ക : 3 എണ്ണം
എണ്ണ : ആവിശ്യത്തിന്
കടുക് : ½ സ്പൂൺ
ജീരകം : ¼ സ്പൂൺ
ചുവന്നുള്ളി : ½ കപ്പ്
വെളുത്തുള്ളി : 4 അല്ലി
ഉപ്പ് : പാകത്തിന്
പച്ചമുളക് : 3/4 എണ്ണം
കറുവേപ്പില : 2 തണ്ട്
തക്കാളി : 1 എണ്ണം
മുളകുപൊടി : 1 സ്പൂൺ
മല്ലിപൊടി : 1 സ്പൂൺ
മഞ്ഞൾപൊടി : ¼ സ്പൂൺ
സാമ്പാർപൊടി :1 സ്പൂൺ
പുളി വെളളം : ½ കപ്പ്
ശർക്കര : ചെറിയ ഒരു മുറി
പാകം ചെയ്യുന്ന വിധം
വട്ടത്തിൽ അരിഞ്ഞുവെച്ച പാവയ്ക്ക വറുത്തെടുക്കാം.
പാനിലേക്ക് എണ്ണ ഒഴിച്ചുകൊടുത്ത് കാടുക്,ജീരകം,ചുവന്നുള്ളി,വെളുത്തുള്ളി ചേർത്ത് ഇളക്കി കുറച്ച് ഉപ്പ് ചേർത്തുകൊടുക്കാം.
കൂടെ പച്ചമുളക്,കറിവേപ്പിലയും ചേർത്ത് തക്കാളിയും ഇട്ടു വയട്ടി പൊടികൾ ചേർത്ത് കൊടുക്കാം.
മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി,സാമ്പാർ പൊടി ചേർത്തു മൂപ്പിച്ച് പുളിവെള്ളം ഒഴിച്ചുകൊടുത് പാകത്തിന് വെള്ളമൊഴിക്കാം.
ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ചു ശർക്കരയും വറുത്തുവെച്ച് പാവയ്ക്കും ചേർത്തുകൊടുക്കാം.
അടച്ചുവെച്ച് കുറച്ചു സമയം വേവിക്കാം.
പിന്നീട് മൂടി തുറന്നു കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കിയെടുക്കാം.