കാപ്‌സിക്കം കഴിക്കുന്നത് ശരീരത്തിന് വിറ്റാമിന്‍ സി ലഭിക്കാന്‍ സഹായിക്കും. ചുവന്ന കാപ്‌സിക്കത്തില്‍ 127 മൈക്രോഗ്രാം വിറ്റാമിന്‍ സിയാണുള്ളത്. കൂടാതെ ഇതില്‍ വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് കഴിക്കുന്നത് നല്ലതാണ്. അതിനൊപ്പം കണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
കിവി വിറ്റാമിന്‍ സിയുടെ നല്ലൊരു സ്രോതസാണ്. കൂടാതെ നിരവധി ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവയും കിവിയില്‍ ഉണ്ട്. ഇവ രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ എ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പേരയ്ക്കയും വിറ്റാമിന്‍ സിയുടെ കലവറയാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഇത് കഴിക്കാം.
കൂടാതെ ആന്റി ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയ സ്‌ട്രോബെറി കഴിക്കുന്നതും നല്ലതാണ്. ഇതും വിറ്റാമിന്‍ സിയുടെ നല്ല സ്രോതസാണ്. രോഗപ്രതിരോധശേഷി കൂട്ടാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
വിറ്റാമിന്‍ സി ലഭിക്കാന്‍ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.