ടൈപ്പ്- 2 പ്രമേഹത്തെ നേരിടാനും ചക്കയ്ക്ക് ആകുമെന്നാണ് സയന്റിഫിക് വേള്‍ഡ് ജേര്‍ണലിലെ പഠനത്തില്‍ സൂചിപ്പിക്കുന്നത്. പച്ച ചക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കും. ചക്കയിലും ചക്കക്കുരുവിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നേടാന്‍ ചക്ക കഴിക്കുന്നത് നല്ലതാണ്.
പൊട്ടാസ്യം ധാരാളം അടങ്ങിയ ചക്ക കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ചക്കയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചക്ക ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുക്കാന്‍ സഹായിക്കും.
നാരുകള്‍ ധാരാളം അടങ്ങിയ ചക്ക കഴിക്കുന്നത് മലബന്ധം അകറ്റുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. എല്ലുകള്‍ക്കും പേശികള്‍ക്കും ആവശ്യമായ മഗ്‌നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് ചക്ക. അതിനാല്‍ ചക്ക കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തും.
(NB: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)